സുക്കര്‍ബര്‍ഗിന് ഏഴിരട്ടി ലാഭം നല്‍കി ബൈജൂസ് ആപ്പ്

January 20, 2020 |
|
News

                  സുക്കര്‍ബര്‍ഗിന് ഏഴിരട്ടി ലാഭം നല്‍കി ബൈജൂസ് ആപ്പ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ നിക്ഷേപങ്ങളൊന്നും വെറുതെയാകാറില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി അദ്ദേഹവും ഭാര്യ പ്രിസില്ല ചാനും ഒന്നിച്ച്  നിക്ഷേപിച്ചത് മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പ് ആണ് ഏഴിരട്ടി ലാഭം തിരികെ നല്‍കിയത്. 2016 സെപ്തംബറില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ 22.86 കോടി രൂപയില്‍ നിന്നാണ് ഏഴിരട്ടി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2011 ല്‍ കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ സ്റ്റാര്‍ട്ടപ്പിന് ഈ മാസം 20 കോടി ഡോളര്‍ ടൈഗര്‍ ഗ്ലോബലില്‍ നിന്ന് നിക്ഷേപമായി ലഭിച്ചിരുന്നു. 800 കോടി ഡോളറാണ് ബൈജൂസ് ആപ്പിന് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന മൂല്യം. സുക്കര്‍ബര്‍ഗിന് മാത്രമല്ല, സെക്കോയ, ടൈംസ് ഇന്റര്‍നെറ്റ്, എസ് സി എച്ച് എഫ് പിവി മൗറീഷ്യസ് എന്നിവയും ബൈജൂസ് ആപ്പ് ലാഭം നേടിക്കൊടുത്ത ഫണ്ടിംഗ് സ്ഥാപനങ്ങളുടെ പട്ടികയിലൂണ്ട്.

2019 ല്‍ സാമ്പത്തിക ലാഭം നേടിയ അപൂര്‍വം യൂണികോണ്‍ സ്ഥാപനങ്ങളിലൊന്നാണ് ബൈജൂസ് ആപ്പ്. 20 കോടി രൂപയാണ് ലാഭം നേടിയിരിക്കുന്നത്.  37.1 കോടി രൂപ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.8 കോടു രൂപയായി കുറച്ചിരുന്നു. 76 ശതമാനം കുറവാണ് ഒറ്റ വര്‍ഷം കൊണ്ട് കമ്പനി നേടിയത്. 28 ലക്ഷത്തിലേറെ വരുന്ന ഹൈ പെയ്ഡ് യൂസേഴ്സാണ് ബൈജൂസ് ആപ്പിന്റെ കരുത്ത്. കൂടുതല്‍ ആളുകളിലേക്ക് ആപ്പ് എത്തിക്കാനായതും പണം കൊടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് ഈ മലയാളി സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തിയത്.

 

Related Articles

© 2024 Financial Views. All Rights Reserved