ബൈജൂസ് ലേണിങ് ആപ്പ് യുഎസിലേക്ക് ചേക്കേറുന്നു ;വിപണി പിടിക്കാന്‍ വ്യത്യസ്ത പ്രോഗ്രാമുകള്‍

November 13, 2019 |
|
News

                  ബൈജൂസ് ലേണിങ് ആപ്പ്  യുഎസിലേക്ക് ചേക്കേറുന്നു ;വിപണി പിടിക്കാന്‍ വ്യത്യസ്ത പ്രോഗ്രാമുകള്‍

ഓണ്‍ലൈന്‍ എജ്യുക്കേഷണല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രമുഖനായ ബൈജൂസ് ലേണിങ് ആപ്പ് ഇനി അമേരിക്കയിലേക്കും. വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്തവും വിപുലവുമായ പ്രോഗ്രാമുകളാണ് അമേരിക്കന്‍ വിദ്യാഭ്യാസ വിപണിയില്‍ നടപ്പാക്കുകയെന്ന് കമ്പനിയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് അനിത കിഷോര്‍ പറഞ്ഞു.ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ജൂലൈയില്‍ നേതൃത്വം നല്‍കിയിരുന്ന ഫ്രഷ് ഫണ്ടിങ്ങിന് ശേഷം 5 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നിട്ടുണ്ട്  ബൈജൂസിന്റെ വിപണി മൂല്യം . ഇതേതുടര്‍ന്നാണ് ഇവര്‍ യുഎസിലും കണ്ണുവെക്കുന്നത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അനിത കിഷോര്‍ പുതിയ പദ്ധതി വെളിപ്പെടുത്തിയത്.

ഈ വര്‍ഷം ജനുവരിയില്‍ യുഎസ് ലേണിങ് പ്ലാറ്റ്‌ഫോം ആയ ഒസ്‌മോയെ ബൈജൂസ് ഏറ്റെടുത്തിരുന്നു.120മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ നടന്നത്. കമ്പനിയുടെ ഏറ്റവും വലിയതും അഞ്ചാമത്തതുമായ ഏറ്റെടുക്കലായിരുന്നു ഇത്. യുഎസ് പ്രവേശനത്തില്‍ ഈ ഏറ്റെടുക്കല്‍ ബൈജൂസിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. ഇവരുടെ സാങ്കേതിക വിദ്യയും പ്ലാറ്റ്‌ഫോമും ബൈജൂസ് ലേണിങ് ആപ്പിന് ഗുണകരമാകും.

തങ്ങളെ സംബന്ധിച്ച് യുഎസ് വന്‍ വിപണിയാണ്. ഉള്ളടക്കങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലായതിനാല്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യം സാന്നിധ്യം വ്യാപിപ്പിക്കും. ഒരു വര്‍ഷത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കും.താമസിയാതെ ഏഷ്യന്‍രാജ്യങ്ങളിലേക്കും ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കും. ആളുകളില്‍ നിന്നുള്ള സ്വീകാര്യത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അനിത കിഷോര്‍ വ്യക്തമാക്കി. 2019ല്‍ മൂവായിരം കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് ആപ്പ് പ്രതീക്ഷിക്കുന്നത്.

Read more topics: # Byju’s learning app,

Related Articles

© 2024 Financial Views. All Rights Reserved