കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടി; കോവിഡില്‍ തണലായി കേന്ദ്ര മന്ത്രിസഭ തീരുമാനം

June 02, 2020 |
|
News

                  കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടി; കോവിഡില്‍ തണലായി കേന്ദ്ര മന്ത്രിസഭ തീരുമാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് 2020 ഓഗസ്റ്റ് 21 വരെ നീട്ടാന്‍ അനുമതി നല്‍കി. കാര്‍ഷിക ആവശ്യങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എടുത്ത 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2020, മാര്‍ച്ച് 1 മുതല്‍ 2020, ഓഗസ്റ്റ് 31 വരെ ബാങ്കുകള്‍ക്ക് ബാങ്കുകള്‍ക്ക് 2 ശതമാനം പലിശ സബ്വെന്‍ഷനും കര്‍ഷകര്‍ക്ക് 3 ശതമാനം പ്രോംപ്റ്റ് തിരിച്ചടവ് പ്രോത്സാഹന (പിആര്‍ഐ) ആനുകൂല്യങ്ങളും ലഭിക്കും.

2020 മാര്‍ച്ച് 1 നും 2020 ഓഗസ്റ്റ് 31 നും ഇടയില്‍ തിരിച്ചടയ്‌ക്കേണ്ട വായ്പകളുടെ തിരിച്ചടവ് തീയതി ഓഗസ്റ്റ് 31 വരെ നീട്ടുന്നത് ബാങ്കുകള്‍ക്ക് 2 ശതമാനം ഐഎസും കര്‍ഷകര്‍ക്ക് 3 ശതമാനം പിആര്‍ഐ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇത് വായ്പകള്‍ തിരിച്ചടയ്ക്കാനും പുതുക്കാനും കര്‍ഷകരെ സഹായിക്കും. തിരിച്ചടവ് തീയതി ഓഗസ്റ്റ് 31വരെ നീട്ടിയതും, പിഴ ഈടാക്കാതെ പലിശ നിലനിര്‍ത്തുന്നതും കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും.

ബാങ്കുകള്‍ക്ക് 2 ശതമാനം പലിശ കുറയ്ക്കല്‍, കര്‍ഷകര്‍ക്ക് യഥാസമയം തിരിച്ചടവ് നല്‍കുന്നതിലൂടെ 3% അധിക ആനുകൂല്യങ്ങള്‍ എന്നിവയിലൂടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന യഥാര്‍ത്ഥ ആനുകൂല്യം എന്തെന്ന് നോക്കാം. ഇതിനര്‍ത്ഥം 3 ലക്ഷം രൂപ വരെ വായ്പ എടുത്ത കര്‍ഷകര്‍ക്ക് വായ്പ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലൂടെ 4 ശതമാനം പലിശ മാത്രമുള്ള പുതിയ വായ്പ ലഭിക്കും.

നിലവിലുള്ള ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍, ആളുകളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി കര്‍ഷകര്‍ക്ക് അവരുടെ ഹ്രസ്വകാല വായ്പ കുടിശ്ശിക അടയ്ക്കുന്നതിന് ബാങ്ക് ശാഖകളിലേക്ക് പോകാന്‍ കഴിയില്ല. മാത്രമല്ല, ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലെ ബുദ്ധിമുട്ട്, സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാരണം, പുതുക്കലിനായി നിക്ഷേപിക്കേണ്ട തുക കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്. കൂടാതെ ബാങ്കുകളില്‍ എത്താനും കഴിയുന്നില്ല.

14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില ഉയര്‍ത്താന്‍ മന്ത്രിസഭാ സമിതി തിങ്കളാഴ്ച അംഗീകാരം നല്‍കി. 14 വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രഖ്യാപിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കുമെന്നും വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ പുതിയ വായ്പ ലഭിക്കുമെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു.

Related Articles

© 2024 Financial Views. All Rights Reserved