പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കും

June 24, 2019 |
|
News

                  പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കും

ന്യൂഡല്‍ഹി: പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളൈ ഏകീകരിച്ച് ലയിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുമെന്ന് സൂചന. ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി മറ്റ് ബദല്‍ മാര്‍ഗങ്ങളാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കു.  മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തിന് തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സര്‍ക്കാര്‍ വിഭജന മാര്‍ഗങ്ങളാകും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുക. 

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി,യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയ മൂന്ന് കമ്പനികളെയും ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാക്കി മാറ്റുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍  ഈ കമ്പനികളുടെ ലയനം സാധ്യമല്ലെന്ന വിലയിരുത്തിലില്‍ മൂന്ന് സ്ഥാപനങ്ങളെയും വിഭജിച്ച് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

മൂന്ന് പൊതുമേഖാ ഇന്‍ഷുറന്‍സ് കമ്പനികളും നഷ്ടം രേഖപ്പെടുത്തിയത് മൂലമാണ് സര്‍ക്കാര്‍ മൂന്ന് കമ്പനികളെയും ലയിപ്പിച്ച് ഏകീകരണ പ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം വിഭജനത്തിലൂടെ കമ്പനികളെ ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആകെ നഷ്ടം 1800 കോടി രൂപയാണ്. 

വിപണി മൂല്യത്തിലും, വിഹിതത്തിലും കമ്പനിക്ക് 2013 ന് ശേഷം ഭീമമായ നഷ്ടമുണ്ടായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2013 ല്‍ രേഖപ്പെടുത്തിയ വിപണി മൂല്യം 56 ശതമാനമാണെങ്കില്‍ 2018 ല്‍ 51 ശതമാനത്തിലേക്ക് വിപണി മൂല്യം ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved