കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; രാജ്യത്ത് ഉള്ളി ക്ഷാമം ശക്തം

October 09, 2019 |
|
News

                  കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; രാജ്യത്ത് ഉള്ളി ക്ഷാമം ശക്തം

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. ഉള്ളി കൂടുതല്‍ ഇറക്കുമതി ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഉള്ളി ക്ഷാമം ശക്തമായതോടെ രാജ്യത്തേക്ക കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനമായ എംഎംടിസി 2,000 ടണ്‍ ഉള്ളി ഒക്ടോബര്‍ അവസാന വാരം ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ ഒരു ടണ്‍ ഉള്ളിക്ക് 352 രൂപയാണ് വില. 

കാലാവവസ്ഥയിലുള്ള മാറ്റം മൂലമാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉള്ളിയുടെ ഉത്പ്പാദനത്തില്‍ കുറവ് വന്നിട്ടുള്ളത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഉള്ളി വിതരണം സുഗമമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഉത്പ്പാദനത്തില്‍ കുറവ് വന്നതോടെ ഉള്ളിവിലയില്‍ ഒരു കുറവും രേഖപ്പെടുത്തിയിട്ടില്ല. ഉള്ളിയുടെ വില 80 രൂപയ്ക്ക് മുകളിലാണിപ്പോള്‍. സ്‌റ്റോക്കില്‍ വലിയ സമ്മര്‍ദ്ദമാണ് ഇപ്പോഴും തുടരുന്നത്. 

ഉള്ളി ക്ഷാമം വര്‍ധിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിയില്‍ ടണ്ണിന് 850 ഡോളറായി തുടക്കത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 13 കണക്കുകളാണിത്. സാഹചര്യം കൂടുതല്‍ വശളായതോടെ കേന്ദ്രം ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനം ശക്തമാക്കുകയും ചെയ്തു. അതേസമയം ഇന്ത്യ ഉള്ളിയുടചെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങളെല്ലാം വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപകുന്നത്. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും ചെയ്തു. 

അതേസമയം ഇന്ത്യയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നതോടെ ചൈന, ഈജിപ്ത്, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സവാളയാണ് ഏഷ്യയിലെ ഉപഭോക്താക്കള്‍ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യയെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഉല്‍പാദനം കുറവാണ്.  സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയില്‍ സവാള വില ഉയര്‍ന്നു. ശ്രീലങ്കയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 50 ശതമാനമാണ് വില വര്‍ധിച്ചത്. കിലോയ്ക്ക് 280 മുതല്‍ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ്. ഇതേ തുടര്‍ന്ന് ചൈന, ഈജിപ്ത്, മ്യാന്മര്‍, തുര്‍ക്കി തുടങ്ങിയ സവാള ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഒരു വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍നിന്ന് 2.2 മില്യന്‍ ടണ്‍ സവാളയാണ് കയറ്റുമതി ചെയ്തത്. ഏഷ്യയില്‍ സവാള കയറ്റുമതി ചെയ്യുന്ന മുഴുവന്‍ രാജ്യങ്ങളെവച്ചു നോക്കിയാലും പകുതിയില്‍ അധികമാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം മറ്റ് സവാള കയറ്റുമതി രാജ്യങ്ങള്‍ അവസരമായി എടുക്കുന്നതായും ആരോപണമുണ്ട്. ബംഗ്ലാദേശ് സവാള എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ നോക്കുമ്പോള്‍ നിരോധനം താല്‍ക്കാലികം മാത്രമാണെന്ന് കരുതി ആശ്വസിച്ചിരിക്കുകയാണ് മലേഷ്യ.

ഇന്ത്യന്‍ സവാളയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ് മലേഷ്യ.സവാള വിലയില്‍ ഉടന്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് മുംബൈ ആസ്ഥാനമായുള്ള സവാള കയറ്റുമതി സംഘടനയുടെ പ്രസിഡന്റ് അജിത് ഷാ പറയുന്നത്. കയറ്റുമതി നിരോധനം അടുത്തെങ്ങും എടുത്തുമാറ്റാനും സാധ്യതയില്ല. അതിനാല്‍ നവംബര്‍ പകുതി വരെ വിലയിടിവും പ്രതീക്ഷിക്കുന്നില്ല. വില ഇടിഞ്ഞാല്‍ ഇന്ത്യയ്ക്ക് കയറ്റുമതി പുനരാരംഭിക്കാം. അത് വരെ ഏഷ്യന്‍ രാജ്യങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved