ലോകം നിലച്ചു;ചൈന തിരിച്ചുവരുന്നു; ഉത്പ്പാദന കേന്ദ്രങ്ങളും ആഭ്യന്തര വിമാന സര്‍വീസും പുനരാരംഭിക്കാന്‍ നീക്കം

March 26, 2020 |
|
News

                  ലോകം നിലച്ചു;ചൈന തിരിച്ചുവരുന്നു; ഉത്പ്പാദന കേന്ദ്രങ്ങളും ആഭ്യന്തര വിമാന സര്‍വീസും പുനരാരംഭിക്കാന്‍ നീക്കം

കോവിഡ്-19 ന്റൈ ഭീതിയില്‍ ലോകമാകെ നിശ്ചലമാണ്. എന്നാല്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ  ചൈന പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍  തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  വൈറസിന്റെ ജന്‍മ കേന്ദ്രമായ വുഹാനും, ചൈനയിലെ വിവിധ നഗരങ്ങളിലെ ഓഫീസ് കേന്ദ്രങ്ങളും, ഉത്പ്പാദന കേന്ദ്രങ്ങളുമെല്ലാം പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഓഫീസുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനമെടുത്തുകഴിഞ്ഞു. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും ചൈന തീരുമാനിച്ചുകഴിഞ്ഞു. ലോകമാകെ നിലച്ചുനില്‍ക്കുമ്പോള്‍ ചൈന തിരിച്ചുവരികയാണ്.  

ലോകമാകെ കോവിഡ്-19 മൂലം നിശ്ചലമാകുമ്പോള്‍ ചൈനയുടെ തിരിച്ചുവരവ് മറ്റ് രാഷ്ട്രങ്ങള്‍ക്ക് ആത്മ വിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കോവിഡ്-19  കേസുകളുടെ എണ്ണത്തില്‍ വന്‍  കുറവ് രേഖപ്പെടുത്തുകയും,  മരണനിരക്ക് പൂജ്യമായി മാറുകയും ചെയ്തതോടെ ചൈന പഴയ അവസ്ഥയിലേക്ക് നീങ്ങാനുള്ള ശക്തമായ  നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

വൈറസിന്റെ ഉത്ഭ കേന്ദ്രമായ വുഹാനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും, നവീകരണ പ്രവര്‍ത്തനങ്ങളും ചൈനീസ് ഭരണകൂടം നടത്തി. വൈറസിനെ നേരിടാന്‍ അത്യാധനുകി ഉപകരണങ്ങള്‍ ചൈന ഉപയോഗിച്ചു. ലോകത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍ുപന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രം കൂടിയാണ് ചൈന. ചൈന 10 ദിവസം കൊണ്ട് കൊറോണയെ പ്രതിരോധിക്കാന്‍ ഭീമന്‍ ആശുപത്രിയുടെ പണി കഴിപ്പിച്ച ചരിത്രം നമുക്ക് മുന്‍പിലുണ്ട്.  

വാഹന വിപണി കേന്ദ്രങ്ങള്‍, ടെക്‌സ്റ്റൈല്‍സ് ഉത്പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലുള്ള സ്റ്റോറുകളും ചൈനയില്‍ ഇനി തുറന്നുപ്രവര്‍ത്തിക്കാന്‍. ലോകരാഷ്ട്രങ്ങളിലെ വ്യോമയാന രംഗം നഷ്ടം നേരിട്ടുനില്‍ക്കുന്ന ഘട്ടത്തില്‍ ചൈന തങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ വികസിപ്പിക്കുകയാണ്. കൂടാതെ രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ശാലകളും, മറ്റ് കേന്ദ്രങ്ങളുമെല്ലാം തിരിച്ചുവരവിന് തീരുമാനമെടുത്തിട്ടുണ്ട്.  

Related Articles

© 2024 Financial Views. All Rights Reserved