പശ്ചിമേഷ്യന്‍ സ്വാധീനമുറപ്പിക്കാന്‍ വ്യാപാര നീക്കവുമായി ചൈന; ലക്ഷ്യം പുതിയ എണ്ണക്കരാറുകളോ?

August 12, 2020 |
|
News

                  പശ്ചിമേഷ്യന്‍ സ്വാധീനമുറപ്പിക്കാന്‍ വ്യാപാര നീക്കവുമായി ചൈന; ലക്ഷ്യം പുതിയ എണ്ണക്കരാറുകളോ?

ലോകത്തെ വന്‍ശക്തികളില്‍ ഒന്നായി ചൈന മാറിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായുള്ള കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും എണ്ണ അധിഷ്ഠിത രാഷ്ട്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ആണ് ചൈനയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്നത്തില്‍ പാകിസ്താന് സഹായവുമായി എത്തിയതും ചൈന തന്നെ ആയിരുന്നു.

എണ്ണവില ഉടനടി ഉയരാന്‍ സാധ്യതകള്‍ വളരെ കുറവാണ്. അപ്പോള്‍ എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥകളുടെ മുന്നില്‍ രണ്ട് സാധ്യതകള്‍ മാത്രമാണ്. ഐപിഒ വഴിയോ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും പദ്ധതികളുടെ ഓഹരികള്‍ വിറ്റഴിയ്ക്കുക വഴിയോ പണം സംഭരിക്കു എന്നതാണ് ഒന്നാമത്തേത്. ഇതേ ആസ്തികള്‍ മറ്റ് കമ്പനികള്‍ക്ക് വില്‍ക്കുക എന്നതാണ് രണ്ടാമത്തേത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ഇപ്പോള്‍ ചെയ്യുന്നതും ഇത്തരത്തില്‍ തന്നെയാണ്. അവരുടെ ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയുടെ 49 ശതമാനം ഓഹരികളാണ് അടുത്തിടെ അവര്‍ വിറ്റത്. 10 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ആയിരുന്നു ഇത്.

ലോവര്‍ സാക്കും, ഉം ഷെയ്ഫ്, നാസിര്‍ ഓഫ് ഷോര്‍ കണ്‍സഷന്‍സിന്റെ ഉടമസ്ഥാവകാശം അഡ്നോക് ഇപ്പോള്‍ കൈമാറ്റം ചെയ്തിരിക്കുകയാണ്. ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ (സിഎന്‍പിസി)നിന്ന് ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കാണ (സിഎന്‍ഒഒസി) ഉടമസ്ഥാവകാശം മാറ്റിയിരിക്കുന്നത്.

ഇതിനായി ചൈന ചെയ്തിട്ടുള്ള കാര്യങ്ങളാണ്‌േെ റ നിരീക്ഷിക്കപ്പെടുന്നത്. സിഎന്‍പിസിയുടെ പ്രധാന സബ്സിഡിയറിയായ പെട്രോ ചൈന ഇന്‍വെസ്റ്റ്മെന്റ് ഓവര്‍സീസ് (മിഡില്‍ ഈസ്റ്റ്) ലിമിറ്റഡിന്റെ 40 ശതമാനം ഏറ്റെടുത്തുകൊണ്ടാണ് സിഎന്‍ഒഒസി ഇത് സാധ്യമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ലോവര്‍ സക്കൂമിലെ ഓപ്പറേറ്റിങ് കണ്‍സോര്‍ഷ്യത്തിലെ പ്രധാനികളാവുകയാണ് ചൈന. ഇന്ത്യയുടെ ഒഎന്‍ജിസി (വിദേശ്) ന് 10 ശതമാനം പ്രാതിന്ധ്യമാണിതില്‍ ഉള്ളത്. ജപ്പാന്റെ ഇംപ്കെസ് കോര്‍പ്പറേഷനും 10 ശതമാനം പ്രാതിനിധ്യമുണ്ട്. ഉം ഷെയ്ഫിലേയും നാസിറിലേയും പ്രിന്‍സിപ്പിള്‍ ഓപ്പറേറ്റിങ് കണ്‍സോര്‍ഷ്യത്തില്‍ കൂടി സിഎന്‍ഒഒസി പങ്കാളിയാകും. ഇവിടെ 20 ശതമാനം ആയിരിക്കും ഇവരുടെ പങ്കാളിത്തം.

Related Articles

© 2024 Financial Views. All Rights Reserved