മൂന്ന് പതിറ്റാണ്ടിനിടെ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; യുഎസ് ഉപരോധം ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവളി ഉയര്‍ത്തും

July 16, 2019 |
|
News

                  മൂന്ന് പതിറ്റാണ്ടിനിടെ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; യുഎസ് ഉപരോധം ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവളി ഉയര്‍ത്തും

ബെയ്ജിങ്: 27 വര്‍ഷത്തിനിടെ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ചൈന-യുഎസ് തമ്മിലുള്ള വ്യാപാര തര്‍ക്കവുമാണ് ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുള്ളത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി എന്നറിയപ്പെടുന്ന ചൈനയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 6.2 ശതമാനമായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) പുറത്തുവിട്ട കണക്കുകളിലാണ് ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിലെ വളര്‍ച്ചാ  നിരക്ക് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 6.4 ശതമാനമാണ്. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരാക്ക് ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയതിന് പ്രധാന കാരണം യുഎസ് ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ചൈനീസ് കമ്പനികള്‍ക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. ചൈനീസ് കമ്പനികളുമായി അന്താരാഷ്ട്ര തലത്തില്‍ യാതൊരു തരത്തിലുള്ള വ്യാപാര ഇടപാടുകളും നടക്കരുതെന്നാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ചൈനീസ് ഉത്പ്പന്നങ്ങള്‍ അമേരിക്ക ഇടാക്കിയ ഉയര്‍ന്ന തീരുവയും അതിന്റെ പ്രതികാര നിലപാടടുമായി അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ചൈനീസ് ഭരണകൂടം ഈടാക്കിയ നികുതിയും അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരിത്തിട്ടുള്ളത്. 

യുഎസ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്ക് നേരെ ഉയര്‍ത്തുന്ന ഉപരോധം ചൈനയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചൈന നടപ്പുസാമ്പത്തിക വര്‍ഷം ചൈന പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 6.0, 6.5 ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ യുഎസ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്ക് നേരെ നടത്തുന്ന ഉപരോധം വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved