ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി; തൊഴിലില്ലായ്മ വര്‍ധിച്ചു

March 15, 2019 |
|
News

                  ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി; തൊഴിലില്ലായ്മ വര്‍ധിച്ചു

ചൈന ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചൈനയില്‍ മുന്‍പെങ്ങുമില്ലാത്ത തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാവസായിക ഉത്പാദന വളര്‍ച്ചയിലും, തൊഴില്‍ ലഭ്യതയിലും വന്‍ പ്രതസിന്ധിയാണ് ചൈനയിലുണ്ടായിട്ടുള്ളത്. ചൈനയുടെ ഉത്പാദന വളര്‍ച്ചയില്‍ ഏറ്റവും വലിയ സാമ്പത്തിക വല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടിട്ടുള്ളത്. ഉത്പാദന വളര്‍ച്ച 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തളര്‍ച്ച നേരിട്ടത് ഗൗരവത്തോടെയാണ് ചൈനീസ് ഭരണകൂടം കാണുന്നത്. 2018 ഡിസംബറില്‍ ചൈനയുടെ  ഉത്പാദന വളര്‍ച്ച ഉണ്ടായിരുന്നത്.  അതേസമയം ഉത്പാദന വളര്‍ച്ചയേക്കാള്‍ ചൈനീസ് ഭരണകൂടത്തിന് നെട്ടലുകള്‍ ഉണ്ടാക്കിയത് ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതാണ്. ചൈനയില്‍ ഇന്നേവരെ ഉണ്ടാകാത്ത തൊഴിലില്ലായ്മയാണ് ചൈനയിലുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബര്‍ 4.9 ശതമാനം ഉണ്ടായിരുന്ന തൊഴിലില്ലായ്മ ഫിബ്രുവരിയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് വര്‍ധിച്ചത്. സര്‍ക്കാര്‍ പ്രതീക്ഷച്ചിതിനേക്കാള്‍ 5.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നിക്ഷേപ വളര്‍ച്ചയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.സ്വകാര്യ മേഖലയിലെ നിക്ഷപം 7.5 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018ല്‍ ഇത് 8.7 ശതമാനം ഉണ്ടായെന്നാണ് കണക്കുകള്‍ നമുക്ക് പറഞ്ഞു തരുന്നത്. ചൈനയുടെ റീടെയ്ല്‍ വ്യാപരത്തില്‍ പോലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിന്റെ അന്താരാഷ്ട്ര നയങ്ങളും, നിലപാടുകളും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് കാരണമായെന്ന  വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. 

ചൈനയിലെ പല കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. കയറ്റുമതിയില്‍ കമ്പനിക്കുണ്ടായ തളര്‍ച്ച തന്നെയാണ് ഇതിന് കാരണമായി  ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടപ്പം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ചൈനയിലെ പല കമ്പനികളുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനികളുടെ കടബാധ്യത വര്‍ധിച്ചതും മറ്റൊരു കാരണം കൂടിയാണ്. ചൈനീസ് സ്റ്റാറ്റിസ്റ്റിക്ക് ബ്യൂറോയും ഇത്തരം വിലയിരുത്തലുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved