കൊറോണയെ തോല്‍പ്പിക്കാന്‍ യുഎസിന് ചൈനയുടെ സഹായം; 500,000 കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ഒരു മില്യണ്‍ മാസ്‌കുകളും വാഗ്ദാനം ചെയ്ത് ചൈനീസ് കോടീശ്വരന്‍ ജാക്ക് മാ; അറിവിന്റേയും വിഭവങ്ങളുടേയും പങ്ക് വയ്ക്കലിലൂടെ മാത്രമേ വൈറസിനെ മറികടക്കാന്‍ കഴിയൂ എന്ന് മാ

March 14, 2020 |
|
News

                  കൊറോണയെ തോല്‍പ്പിക്കാന്‍ യുഎസിന് ചൈനയുടെ സഹായം; 500,000 കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ഒരു മില്യണ്‍ മാസ്‌കുകളും വാഗ്ദാനം ചെയ്ത് ചൈനീസ് കോടീശ്വരന്‍ ജാക്ക് മാ; അറിവിന്റേയും വിഭവങ്ങളുടേയും പങ്ക് വയ്ക്കലിലൂടെ മാത്രമേ വൈറസിനെ മറികടക്കാന്‍ കഴിയൂ എന്ന് മാ

ബെയ്ജിങ്: കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള കിറ്റുകളുടെ കുറവ് നേരിടുന്നതിനാല്‍ യുഎസിന് ചൈനീസ് കോടീശ്വരനും വ്യവസായിയുമായ ജാക്ക് മാ 500,000 കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ഒരു മില്യണ്‍ മാസ്‌കുകളും വാഗ്ദാനം ചെയ്തു. എന്റെ സ്വന്തം രാജ്യത്തിന്റെ അനുഭവത്തില്‍ നിന്നും  വേഗതയേറിയതും കൃത്യവുമായ പരിശോധന, മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വേണ്ടത്ര സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ വൈറസ് പടരാതിരിക്കാന്‍ ഏറ്റവും ഫലപ്രദമാണ് എന്ന് ഇ-കൊമേഴ്സ് ഭീമനായ അലിബാബയുടെ സ്ഥാപകന്‍ ട്വിറ്ററില്‍ പറഞ്ഞു.

ഞങ്ങളുടെ സംഭാവന അമേരിക്കക്കാരെ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ സഹായിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി ജാക്ക് മാ ഫൗണ്ടേഷന്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. വൈറസ് ബാധിത രാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും കഴിഞ്ഞ ആഴ്ചകളായി തന്റെ സംഘടന സമാനമായ രീതിയില്‍ സാധനങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ടെന്ന് ചൈനയിലെ ഏറ്റവും വലിയ ധനികനായ മാ പറഞ്ഞു.

ഇന്ന് നാം അഭിമുഖീകരിക്കുന്ന പകര്‍ച്ചവ്യാധി വ്യക്തിഗതമായി ഒരു രാജ്യത്തിനും പരിഹരിക്കാനാവില്ല എന്നും മാ പറഞ്ഞു. വിഭവങ്ങളുടെ അതിരുകള്‍ ഇല്ലാതാക്കുകയും അറിവിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയ പാഠങ്ങള്‍ പങ്കുവെക്കുകയും ചെയ്തില്ലെങ്കില്‍ നമുക്ക് ഈ വൈറസിനെ മറികടക്കാന്‍ കഴിയില്ല എന്നും മാ കൂട്ടിച്ചേര്‍ത്തു. വൈറസ് പരിശോധന മന്ദഗതിയിലായതിന് യുഎസ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥയെ അവഗണിച്ചതിന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശാസിച്ചു.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടാനൊരുങ്ങുന്ന ഡെമോക്രാറ്റിക്കിന്റെ മുന്‍നിരക്കാരനായ ജോ ബിഡന്‍ വ്യാഴാഴ്ച ടെസ്റ്റ് കിറ്റുകളുടെ അഭാവം കുറിച്ചിരുന്നു. പരിശോധനയില്‍ ഭരണകൂടത്തിന്റെ പരാജയം വളരെ വലുതാണ്. ഇത് ആസൂത്രണം, നേതൃത്വം, നടപ്പാക്കല്‍ എന്നിവയുടെ പരാജയമാണ് എന്ന് മുന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved