സ്വന്തം വിപണിയെ വിശ്വാസിക്കാത്ത ഓട്ടോമൊബൈല്‍ കമ്പനികളേ... ചൈന ഇന്ത്യന്‍വിപണിയില്‍ വല വിരിച്ചുകഴിഞ്ഞു!

November 15, 2019 |
|
News

                  സ്വന്തം വിപണിയെ വിശ്വാസിക്കാത്ത ഓട്ടോമൊബൈല്‍ കമ്പനികളേ... ചൈന ഇന്ത്യന്‍വിപണിയില്‍ വല വിരിച്ചുകഴിഞ്ഞു!

ഇന്ത്യന്‍ ഓട്ടോമേഖല സാമ്പത്തിക മാന്ദ്യത്തില്‍ തട്ടി വീഴുമ്പോള്‍ പുതിയ നിക്ഷേപങ്ങള്‍ക്കൊന്നും ആഭ്യന്തരനിക്ഷേപകര്‍ തയ്യാറാവുന്നില്ല. എന്നാല്‍ ഈ മാന്ദ്യക്കാലത്തും ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിക്ഷേപത്തിന് തയ്യാറെടുത്തിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. നിരവധി ചൈനീസ് വാഹന നിര്‍മാണ കമ്പനികളാണ് അടുത്ത മൂന്ന് മുതല്‍ അഞ്ചുവര്‍ഷത്തിനകം ഇന്ത്‌നയ്# വിപണിയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഓട്ടോ മൊബൈല്‍ മാനുഫാക്ച്ചറിങ് കമ്പനികളും അവുരടെ അനുബന്ധ വെണ്ടര്‍ കമ്പനികളും സംയുക്തമായാണ് നിക്ഷേപം ഇറക്കുക. എംജി മോട്ടോഴ്‌സ്,ബിവൈഡി ഓട്ടോ കമ്പനി ലിമിറ്റഡ് തുടങ്ങി ഇന്ത്യയില്‍ നിലവിലുള്ള ചൈനീസ് കമ്പനികള്‍ തങ്ങളുടെ നിക്ഷേപം തുടര്‍ന്നുപോകുമ്പോള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്,ഷാംങ്ങന്‍,ബെയ്കി ഫോട്ടോണ്‍  എന്നിവരാണ് നിര്‍മാണമേഖലയിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഓട്ടോവിഫണിയിലെ വന്‍ കമ്പനികളായ ഗീലിയും ഷെറിയും ഇന്ത്യന്‍ വിപണി അവരുടെ ആഗോള വിപണിനിരയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസങ്ങള്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം കമ്പനികള്‍ അറിയിച്ചിരുന്നു. 

നിലവില്‍ എംജി മോട്ടോഴ്‌സ് തങ്ങളുടെ ഹെക്ടര്‍ എസ് യുവിയാല്‍ ഇന്ത്യന്‍ നിരത്തുകള്‍ പിടിച്ചടക്കിയിട്ട് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുകയാണ്. എന്നാല്‍ ഇവര്‍ തങ്ങളുടെ രണ്ടാംഘട്ട നിക്ഷേപവും ഉടന്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസ് ,ഇലക്ട്രിക് വാന്‍ വിഭാഗത്തില്‍ നിക്ഷേപം നടത്താനാണ് ചൈനീസ് കമ്പനി ബി വൈഡിയുടെ തീരുമാനം. അതേസമയം തങ്ങളുടെ ലയസണ്‍ ഓഫീസുകള്‍ സ്ഥാപിച്ച് പ്രാദേശിക മാനുഫാക്ച്ചറിങ് മേഖലയിലേക്ക് കടക്കുകയാണ് ഗ്രേറ്റ് വാളും ഷാങ്ങനും.പൂനെയ്ക്ക് സമീപത്തായി ഫോട്ടോണ്‍ എന്ന ചൈനീസ് കമ്പനി തങ്ങളുടെ ബിസിനസിനായി സ്ഥലമേറ്റെടുത്തു. ജെന്‍സെറ്റ്‌സിന്റെ എഞ്ചിനുകളും സ്റ്റേഷനറി ആപ്ലിക്കേഷനുകളും നിര്‍മിക്കുന്ന വേയ്ചായ് കമ്പനി ഇന്ത്യയില്‍ ഓട്ടോമോട്ടീവ് വിപണിയില്‍ ഉന്നതശ്രേണിയിലുള്ള  ഹോഴ്‌സ് പവര്‍ എഞ്ചിന്‍ നിര്‍മാണത്തിനൊരുങ്ങിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങളെന്ന സ്വപ്‌നം നിറവേറ്റാനും ചൈനീസ് കമ്പനികള്‍ക്ക് ശേഷിയുണ്ടെന്നതും ഇവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

ഇനത്്യയിലെ പ്രമുഖ നിര്‍മാണ കമ്പനികള്‍ക്ക് സ്വന്തം വിപണിയില്‍ വിശ്വാസമില്ലാതിരിക്കുമ്പോള്‍ എന്താണ് ചൈനീസ് കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് . നിലവില്‍ ചൈനീസ് ഓട്ടോ ഇന്റസ്ട്രിയെ അപേക്ഷിച്ച് നോക്കിയാല്‍ ഇന്ത്യന് വിപണിയുടെ വളര്‍ച്ച ത്വരിതഗതിയിലാണെന്നാണ് ഇവരുടെ നിഗമനം. കൂടാതെ ചൈനീസ് വിപണിയിലെ അസ്ഥിരതയില്‍ ഇവര്‍ അസ്വസ്ഥരുമാണ്. ഇന്ത്യയിലെ നിലവിലെ സാമ്പത്തികാവസ്ഥയിലും ഉപഭോക്താക്കലെ പിടിക്കാന്‍ നിരവധി സ്ട്രാറ്റജികളാണ് ചൈനീസ് ഭീമന്‍മാര്‍ തയ്യാറാക്കുന്നത്. കമ്പനികളുടെ സ്ട്രാറ്റജിസ്റ്റുകളുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് അവലോകനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുന്നതായും വിവരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയുടെ വലിയൊരു വിഹിതം ഭാവിയില്‍ ചൈനയുടെ കൈകളിലായിരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധരും നിരീക്ഷിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved