ഐഎംഎഫില്‍ നിന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡെ പടിയിറങ്ങിയേക്കും; പടിയിറക്കം കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കവെ

July 17, 2019 |
|
News

                  ഐഎംഎഫില്‍ നിന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡെ പടിയിറങ്ങിയേക്കും; പടിയിറക്കം കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കവെ

അന്താരാഷ്ട്ര നാണയനിധി  (ഐഎംഎഫ്) യുടെ മാനേജിങ് ഡയറക്ടര്‍  ക്രിസ്റ്റിന്‍ ലഗാര്‍ഡെ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12 നുള്ളില്‍ ഐഎംഎഫിന്റെ എല്ലാ ഉത്തരവാദിത്യങ്ങളോടും വിടപറയാനുള്ള തീരുമാനത്തിലാണ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യൂറോപ്യന്‍ സെന്ററല്‍ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് മൂലമാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ സ്ഥാനം ക്രിസ്റ്റിന്‍ ലഗാര്‍ദെ ഒഴിയാന്‍ പോകുന്നത്.  അതേസമയം ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് രണ്ട് വര്‍ഷം കൂടി ചുമതലകള്‍ വഹിക്കാന്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെക്ക് അവസരമുണ്ട്. ഇതിനിടയിലാണ് ഐഎംഎഫിന്റെ എല്ലാ ഉത്തരവാദിത്യങ്ങളോടും ക്രിസ്റ്റിന്‍ ലഗാര്‍ഡെ വിടപറയാന്‍ പോകുന്നത്. എന്നാല്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെയുടെ രാജിയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് ഐഎംഎഫിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ്. സെപ്റ്റംബര്‍ 12നകം ക്രിസ്റ്റിന്‍ ലഗാര്‍ഡെയുടെ രാജിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം സെപ്റ്റംബര്‍ 12നകം ഉണ്ടാകുമെന്നാണ് വിവരം. 

അതേസമയം യൂറോപ്യന്‍ ബാങ്കിന്റെ നേതൃ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനോട് ക്രിസ്റ്റിന്‍ ലഗാര്‍ഡെ നല്ല പ്രതികരണമാണ് നടത്തിയിരുന്നത്. അടുത്ത രണ്ട് മാസത്തിനുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃ പദവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബര്‍ 31 ന് നിലവിലെ  എംഡി മരിയോ ഡ്രാഗ്ഹി സ്ഥാനമൊഴിഞ്ഞ് പുറത്തേക്ക് പോകുന്നത്. ക്രിസ്റ്റിന്‍ ലഗാര്‍ഡെയുടെ ആഗോള സമ്പദ് വ്യവ്സ്ഥയില്‍ വലിയ സമ്മര്‍ദ്ദങ്ങളാണ് നേരിട്ടത്. 

ആഗോള തലത്തില്‍ ഏറെ സമ്മര്‍ദ്ദമുള്ള സമ്പദ് വ്യവസ്ഥയായിരുന്നു ക്രിസ്റ്റിന്‍ ലഗാര്‍ഡെ കൈകാര്യം ചെയ്തത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും, യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം അന്താരാഷ്ട്ര തലത്തില്‍ വലിയ സാമ്പത്തിക ഞെരുക്കമാണ് ഉണ്ടായത്. ആഗോള തലത്തില്‍ പ്രകടമയാ സാമ്പത്തിക ഞെരുക്കത്തെയും വ്യാപാര തര്‍ക്കങ്ങളെയും പറ്റി വലിയ ആശങ്കയാണ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ വലിയ ആശങ്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നും ചര്‍ച്ചകള്‍ തുടരണമെന്നും ക്രിസ്റ്റിന്‍ ലഗാര്‍ഡെ നിര്‍ദേശിച്ചിരുന്നു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved