ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി

July 02, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി

ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 129.98 പോയിന്റ് ഉയര്‍ന്ന് 39,816.48 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11,910.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1,135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1327 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

യുപിഎല്‍ (3.80%), ഒഎന്‍ജിസി (2.89%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (3.29%), ഐഒസി (2.01%), എയ്ച്ചര്‍ മോട്ടോര്‍സ് (2.61%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം ഇന്ന് വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം  ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം നേരിട്ടു. യെസ് ബാങ്ക് (-7.65%), സണ്‍ ഫാര്‍മ്മ (-2.42%), ടറ്റാ മോട്ടോര്‍സ് (-2.53%), ആക്‌സിസ് ബാങ്ക് (0.97%), ഡോ.റെഡ്ഡി,് ലാബ്‌സ് (-1.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തയത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (1,508.15), സീ എന്റര്‍ടെയ്ന്‍ (693.10), എച്ച്ഡിഎഫ്‌സി (622.74), ആക്‌സിസ് ബാങ്ക് (605.88), റിലയന്‍സ് (592.98ഃ) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved