ഓഹരി വിണിയില്‍ ഇന്ന് വലിയ മാറ്റങ്ങളൊന്നും പ്രകടമാകാതെ ക്ലോസ് ചെയ്തു

June 11, 2019 |
|
Trading

                  ഓഹരി വിണിയില്‍ ഇന്ന് വലിയ മാറ്റങ്ങളൊന്നും പ്രകടമാകാതെ ക്ലോസ് ചെയ്തു

ഓഹരി വിപണി ഇന്ന് വലിയ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 165.94 പോയിന്റ് ഉയര്‍ന്ന് 39,950.46 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 42.90 പോയിന്റ് ഉയര്‍ന്ന് 11,965.60 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1141 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1393 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

സീ എന്റര്‍ടെയ്ന്‍ (3.24%), ഒഎന്‍ജിസി (2.79%), ടാറ്റാ മോട്ടോര്‍സ് (2.74%), യെസ് ബാങ്ക് (2.69%), വേദാന്ത (2.51%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

എന്നാല്‍ ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും നേരിട്ടു. ഇന്ത്യ ബുള്‍സ് എച്ച്എസ്ജി (-8.02), സണ്‍ ഫാര്‍മ്മ (-3.01%), എം&എം (-1.56%), ഡോ. റെഡ്ഡിസ് ലാബ് (-0.89%), ടെക് മഹിന്ദ്ര (-0.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദവും ആശയകുഴപ്പവും  മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇടപാടുകള്‍ അധികരിച്ചു. യെസ് ബാങ്ക് (1,129.06), റിലയന്‍സ് (697.91), ടിസിഎസ് (686.74), എസ്ബിഐ (565.04), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (551.59) എന്നീ ക്മ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ നേട്ടമെത്തിയത്. 

അതേസമയം ബാങ്കിംഗ് ഓഹരികളില്‍ താഴ്ന്ന നിലവാരത്തില്‍ ചെറിയ വാങ്ങല്‍ ദൃശ്യമായി. ഇന്ത്യ ബുള്‍ ഗ്രൂപ്പില്‍ പ്രശ്‌നങ്ങളുണ്ടായെന്ന വാര്‍ത്ത വിപണിയില്‍ വലിയ തോതില്‍  നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved