ഓഹരി വിപണി നഷ്ടത്തില്‍; കൊറോണ ഭീതിയില്‍ നിന്ന് വിട്ടൊഴിയാതെ വിപണി

March 30, 2020 |
|
Trading

                  ഓഹരി വിപണി നഷ്ടത്തില്‍; കൊറോണ ഭീതിയില്‍ നിന്ന് വിട്ടൊഴിയാതെ വിപണി

ആഗോളതലത്തിലും, ഇന്ത്യയിലും കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഓഹരി വിപണിയില്‍  വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്.  രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1071 ആവുുകയും ചെയ്തു. കൊറോണയെ പിടിച്ചുകെട്ടാന്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിസന്ധി ശകതമാണ്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  1,375.27 പോയിന്റ് താഴ്ന്ന്  അതായത്  4.61 ശതമാനം ഇടിവ് രേഖപ്പെടുത്തി 28440.32 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 379.15 പോയിന്റ് താഴ്ന്ന്  അതായത് 4.38 ശതമാനം ഇടിവ് രേഖപ്പെടുത്തി  8281.10 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

സിപ്‌ല (-5.91%), ടെക് മഹീന്ദ്ര (4.50%), നെസ്റ്റ്‌ലി  (4.50%), ഡോ.റെഡ്ഡി,് ലാബ്‌സ് (6.64%), ആക്‌സിസ് ബാങ്ക് (2.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശകുഴപ്പം മൂലം  വിവിധ കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സ് (-11.81%), എച്ച്ഡിഎഫ്‌സി (-11.13%), ടാറ്റാ സ്റ്റീല്‍  (-8.37%), എച്ച്ഡിഎഫ്‌സി ബാങ്ക് (-8.05%), ഐസിഐസിഐ ബാങ്ക് (-7.78%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖെപ്പെടുത്തിയത്.  

ക്രൂഡ് ഓയില്‍ 17 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍  

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമില്ല.ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോളതലത്തില്‍ കൊറോണ വൈറസ് രോദം ബാധിച്ച്് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. 

എന്നാല്‍ രണ്ടാഴ്ചയായി നിരക്കില്‍ കുറവുവരുത്താന്‍ മടിക്കുകയാണ് എണ്ണക്കമ്പനികള്‍. ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയില്‍ വന്‍ഇടിവുവന്നതാണ് അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. 

ആഗോള വിപണിയില്‍ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

Related Articles

© 2024 Financial Views. All Rights Reserved