ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് മുഖം തിരിച്ച് ഓഹരി വിപണി കേന്ദ്രങ്ങള്‍; ബിഎസ്ഇയും എന്‍എസ്ഇയും നഷ്ടത്തിലേക്ക് വഴുതി വീണു; സെന്‍സെക്‌സ് 806.89 പോയിന്റ് താഴ്ന്നു

February 24, 2020 |
|
Trading

                  ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് മുഖം തിരിച്ച് ഓഹരി വിപണി കേന്ദ്രങ്ങള്‍;  ബിഎസ്ഇയും എന്‍എസ്ഇയും നഷ്ടത്തിലേക്ക് വഴുതി വീണു;  സെന്‍സെക്‌സ്  806.89 പോയിന്റ് താഴ്ന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തിയിട്ടും വിപണിയില്‍ ഭീമമായ നഷ്ടം. നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷകളൊന്നും ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ഉണ്ടായിട്ടില്ല. മാത്രമല്ല, ഇന്ത്യയും യുഎസും തമ്മില്‍  വിപുലമായ വ്യാപാര കരാറിന് സാധ്യതയില്ലെന്ന വിലയിരുത്തലും നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടായി. 

അതേസമയം ആഗോളതലത്തില്‍  രൂപപ്പെട്ട ചില പ്രതിസന്ധികളും ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ  തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന് കാരണമായി.  അതേസമയം കൊറോണ വൈറസിന്റെ ആഘോതം വിപണി കേന്ദ്രങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തുന്നുണ്ട്.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍  ചൈനയില്‍ മാത്രം 2,400 പേരുടെ ജീവന്‍  പൊലിഞ്ഞുപോയിട്ടുണ്ട്.  മാത്രമല്ല  ഏകദേശം 76,936 പേരിലേക്ക് രോഗം പടര്‍ന്നുപിടിച്ചിട്ടുമുണ്ട്.   

എന്നാല്‍ കൊറോണ വൈറസിന്റെ ആഘാത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടപത്തിയതും നിക്ഷേപകരെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില.തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്. 

ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്. രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വില കുതിച്ചുയരുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.   രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ  30 പൈസ ഇടിഞ്ഞ് 71.94 ലേക്കെത്തി.

സ്വര്‍ണ വില വര്‍ധിച്ചതും രൂപയുട മൂല്യത്തില്‍ ഭീമമായ ഇടിവ് വന്നതുമാണ് ഇന്ന് ഇന്ത്യന്‍ വിപണി നിലംപൊത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  806.89 പോയിന്റ് താഴ്ന്ന്  അതായത് 1.96 ശതമാനം ഇടിവ് രേഖപ്പെടുത്തി  40363.23 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ച്ത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  251.50 പോയിന്റ് താഴ്ന്ന്  ഏകദേശം 2.08 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി  11829.40. ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

വിവിധ സെക്ഷനുകളിലെ ഓഹരികളില്‍ ഇന്ന് ഭീമമായ  ഇടിവാണ് രേഖപ്പെടുത്തിയത്. മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികളില്‍ അഞ്ച് ശതമാനം ഇടിവും, ആട്ടോ വിഭാഗങ്ങളിലെ ഓഹരികളില്‍ ഇന്ന് മൂന്ന് ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ടാറ്റാ സ്റ്റീല്‍ , ടറ്റാ മോട്ടോര്‍സ് മാരുതി സുസൂക്കി, വേദദാന്ത ആന്‍ഡ് ഹിന്ദാല്‍കോം വിഭാഗങ്ങളില്‍  4-6 ശതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നകത്.

അതേസമയം ജെഎസ്ഡബ്ല്യു സ്റ്റീല്‍  (-8.11%),  വേദാന്ത (-6.43%),  ടാറ്റാ സ്റ്റീല്‍  (6.43%),  ഹിന്ദാല്‍കോ (5.74%), ടാറ്റാ മോട്ടോര്‍സ് (-4.95%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

 വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവധ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നിലംപൊത്തി. ഇത് മൂലം ഇന്ന് വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. എസ്ബിഐ (1,462.12),  റിലയന്‍സ് (1,411.68),  എച്ച്ഡിഎഫ്‌സി ബാങ്ക് (1,002.33), എച്ച്ഡിഎഫ്‌സി (971.49), ഐസിഐസി ബാങ്ക് (897.60) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved