ഓഹരി വിപണിയില്‍ നേരിയ നേട്ടം തന്നെ; കാര്യമായ മാറ്റങ്ങളൊന്നും ഇന്നും പ്രകടമായില്ല

July 04, 2019 |
|
Trading

                  ഓഹരി വിപണിയില്‍ നേരിയ നേട്ടം തന്നെ; കാര്യമായ മാറ്റങ്ങളൊന്നും ഇന്നും പ്രകടമായില്ല

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം മാത്രമേ ഓഹരി വിപണിയില്‍ കൂടുതല്‍  നേട്ടമുണ്ടാവുകയുള്ളൂ എന്ന വാര്‍ത്തകള്‍ മൂലം ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ മാത്രം അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 68.81 പോയിന്റ് ഉയര്‍ന്ന്  39,908.06 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21.20 പോയിന്റ് ഉയര്‍ന്ന് 11,938 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21.20 പോയിന്റ് ഉയര്‍ന്ന്  11,938 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിവലില്‍ 1222 കമ്പനികളുടെ ഓഹരികളില്‍ നേട്ടമുണ്ടാക്കുകയും,  1195 കമ്പനികളുടെ  ഓഹരികളില്‍ നഷ്ടവും രേഖപ്പെടുത്തി. 

യുപിഎല്‍ (7.14%), ഭാരതി എയര്‍ടെല്‍ (2.70%), ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (1.87%), ഉള്‍ട്രാ ടെക് സിമെന്റ് (1.85%), ടാറ്റാ മോട്ടോര്‍സ് (1.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-3.51%), ടാറ്റാ സ്റ്റീല്‍ (-2.94%), ടൈറ്റാന്‍ കമ്പനി (-2.87%), സീ എന്റര്‍ടെയ്ന്‍ (-1.23%), എച്ച്‌സിഎല്‍ ടെക് (-0.99%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

വ്യാപാരത്തിലെ ആശയകുഴപ്പം കാരണം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,040.48), യുപിഎല്‍ (872.10), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (716.67), എസ്ബിഐ (707.34), റിലയന്‍സ് (548.93) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved