ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ തന്നെ; സെന്‍സെക്‌സ് 3,935 പോയിന്റ് താഴ്ന്നു

March 23, 2020 |
|
Trading

                  ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ തന്നെ; സെന്‍സെക്‌സ്   3,935  പോയിന്റ് താഴ്ന്നു

ഹരി വിപണിയില്‍ ഇന്ന് നഷ്ടം തന്നെ. കോവിഡ്-19 ഭീതിമൂലം രാജ്യത്ത് കൂടുതല്‍ യാത്രാവിലക്കുകള്‍ ശക്തമായതോടെയാണ് ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ  തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ഇന്ന് രാവിലെ മാത്രം രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം 400 കടന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യയില്‍   കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം എട്ടായെന്നാണ് റിപ്പോര്‍ട്ട്. 

മാത്രമല്ല കോവിഡ്-19 ഭീതി മൂലം രാജ്യത്ത് ശക്തമായ യാത്രാവിലക്കുകളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  3,935 പോയിന്റ് താഴ്ന്ന്  25,981 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1,135 പോയിന്റ് താഴ്ന്ന്  7,610 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഓഹരി വ്യാപാരത്തില്‍ ഇന്ന് നേരിടുന്നത്.  

ആക്‌സിസ് ബാങ്ക് (-27.91%),  ബജാജ് ഫിന്‍സെര്‍വ്വ് (-25.86%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (-25.86%),  ബജാജ് ഫിനാന്‍സ് (-23.23%),  അദാനി പോര്‍ട്‌സ് (-18.95%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  എച്ച്ഡിഎഫ്‌സി ബാങ്ക് (1,939.85),  റിലയന്‍സ് ഇന്‍ഡസ്ട്രീസ്  ( 1,643.78),  ഐസിഐസിഐ ബാങ്ക്  (1,615.06),  എച്ച്ഡിഎഫ്‌സി (1,440.80),  ടിസിഎസ് (1,169.38)  എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  ഭീമമായ  ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved