ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 38,417 ല്‍

September 07, 2020 |
|
Trading

                  ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 38,417 ല്‍

നഷ്ടങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 60 പോയിന്റ് ഉയര്‍ന്ന് 38,417 ല്‍ എത്തി. നിഫ്റ്റി 50 സൂചിക 41 പോയിന്റ് ഉയര്‍ന്ന് 11,375 ല്‍ അവസാനിച്ചു. നിഫ്റ്റി സ്‌മോള്‍കാപ്പ് സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി മിഡ്കാപ്പ് സൂചിക ഒരു ശതമാനം ഇടിഞ്ഞു. മേഖല സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി തുടര്‍ന്നു. 0.61 ശതമാനം ഉയര്‍ന്നു.

നിഫ്റ്റി റിയല്‍റ്റി സൂചിക ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച സൂചികയായി. ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഭാരതി ഇന്‍ഫ്രാടെല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. എം ആന്റ് എം, യുപിഎല്‍, ബജാജ് ഫിനാന്‍സ്, ഗെയില്‍, എന്‍ടിപിസി എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഹാപ്പിസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ ആദ്യ ദിവസമായ ഇന്ന് റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.

Related Articles

© 2024 Financial Views. All Rights Reserved