ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 38,854 നിലവാരത്തില്‍

September 11, 2020 |
|
Trading

                  ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു;  സെന്‍സെക്സ്  38,854 നിലവാരത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 14 പോയിന്റ് ഉയര്‍ന്ന് 38,854.55ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍ 11,464.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1406 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1277 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, എംആന്‍ഡ്എം, ഐടിസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.58ശതമാനവും 0.52ശതമാനവും നേട്ടമുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved