വിപണിക്ക് നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്സ് 134 പോയിന്റ് നഷ്ടത്തില്‍

September 18, 2020 |
|
Trading

                  വിപണിക്ക് നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്സ് 134 പോയിന്റ് നഷ്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിക്ക് നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 134 പോയിന്റ് നഷ്ടത്തില്‍ 38,845.82ലും നിഫ്റ്റി 11 പോയിന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,430 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തില്‍. ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഐടിസി, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്മോള്‍ ക്യാപ് 0.32 ശതമാനവും നേട്ടമുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved