ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍; നിഫ്റ്റി 10,300 ന് താഴെ

June 25, 2020 |
|
Trading

                  ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍; നിഫ്റ്റി 10,300 ന് താഴെ

മുംബൈ: ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 26.88 പോയിന്റ് നഷ്ടത്തില്‍ 34,842.10ലും നിഫ്റ്റി 16.40 പോയിന്റ് താഴ്ന്ന് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1130 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ഐഒസി, അദാനി പോര്‍ട്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഫാര്‍മ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടമുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved