ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ

May 20, 2019 |
|
News

                  ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ  ട്രൂ സീറോ വേസ്റ്റ് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനിയായി കോള്‍ഗേറ്റ് ഇന്ത്യ മാറി.  ഇന്ത്യയിലെ നാല് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും ജിബിസിഐയുടെ ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോള്‍ഗേറ്റ് ഇന്ത്യയുടെ - ബദ്ദി (ഹിമാചല്‍ പ്രദേശ്), ഗോവ, സനന്ദ് (ഗുജറാത്ത്), ശ്രീ സിറ്റി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ നാലു നിര്‍മാണ പ്ലാന്റുകളും പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ നേടി. 

ഗ്രീന്‍ ബിസിനസ് ഇന്‍ഡസ്ട്രി പ്രകടനത്തിലും ആഗോളതലത്തില്‍  മികവ് പുലര്‍ത്തുന്ന പ്രമുഖ വ്യവസായസ്ഥാപനമാണ് ജിബിസിഐ. വ്യവസായങ്ങള്‍ക്കായി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും റിസോഴ്‌സ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ജിബിസിഐ നടത്തുന്ന പദ്ധതിയാണ് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍.  മിനിമം പ്രോഗ്രാം റിക്വയര്‍മെന്റുകളിലൂടെ ക്രെഡിറ്റ് പോയിന്റ് നേടിയാണ് സ്ഥാപനങ്ങള്‍ ട്രൂ സര്‍ട്ടിഫിക്കേഷന്‍ നേടുന്നത്. ഇതിലെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റിനമാണ്.

ഒരു ഇന്‍-ഹൗസ് ഗ്രീന്‍ ടീം എല്ലാ കോള്‍ഗേറ്റ് പ്ലാന്റുകളിലും ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. സാധ്യമായ എല്ലാ ഘട്ടങ്ങളിലും മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇത് ധാരാളം പുതിയ ആശയങ്ങളിലേക്കു നയിച്ചു. നിരവധി കാര്യങ്ങള്‍ക്കായി അവര്‍ അതിനെ ഉപയോഗിക്കാന്‍ ശ്രമിച്ചു. സര്‍ട്ടിഫൈഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം തുടങ്ങിയവയാണ് റാങ്കുകള്‍. അതില്‍ 'പ്ലാറ്റിനം' ഏറ്റവും ഉയര്‍ന്ന റാങ്കാണ്. 

 

Related Articles

© 2024 Financial Views. All Rights Reserved