റബര്‍ മേഖലയുടെ വികസനത്തിന് സിയാല്‍മാതൃകയില്‍ കമ്പനി,തോട്ടം നയം ഫെബ്രുവരിയില്‍

January 22, 2020 |
|
News

                  റബര്‍ മേഖലയുടെ വികസനത്തിന് സിയാല്‍മാതൃകയില്‍ കമ്പനി,തോട്ടം നയം ഫെബ്രുവരിയില്‍

കൊച്ചി: സംസ്ഥാനത്ത് തോട്ടം നയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. പശ്ചിമഘട്ട സംരക്ഷണം ,തോട്ടങ്ങലുടെ ഡാറ്റാ ബാങ്ക്, വ്യവസായ ആനുകൂല്യങ്ങള്‍ തോട്ടം മേഖലയ്ക്ക് ലഭ്യമാക്കല്‍,തോട്ടവിളകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ,തോട്ടങ്ങളുടെ പാട്ടക്കരാര്‍ പുതുക്കല്‍,പൊതുമേഖലയിലെ 24 തോട്ടങ്ങള്‍ ലാഭകരമായി നടത്താനുള്ള കര്‍മപദ്ധതി എന്നിവയാണ് കരട് തോട്ടം നയം മുമ്പോട്ട് വെക്കുന്നത്.

തൊഴില്‍-നൈപുണ്യ വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ഇടവിള കൃഷിതോട്ടം നയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.അടഞ്ഞ് കിടക്കുന്ന പതിമൂന്ന് തോട്ടങ്ങള്‍ തുറക്കാന്‍ സഹകരണമേഖലയുടെ സഹായം ആവശ്യപ്പെടും. റബറിന് ന്യായവില ലഭിക്കാന്‍ സിയാല്‍ മാതൃകയില്‍ വന്‍കിട റബര്‍ ഫാക്ടറി ആരംഭഇക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

 

Related Articles

© 2024 Financial Views. All Rights Reserved