ഇന്ത്യയില്‍ കൂള്‍പാഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

June 28, 2019 |
|
Lifestyle

                  ഇന്ത്യയില്‍ കൂള്‍പാഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ്. വിപണിയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനം നടത്താനും ഇന്ത്യന്‍ വിപണിയിലെ കുടുതല്‍ കരുത്ത് തെളിയിക്കാനുമാണ് കൂള്‍പാഡ് കൂടുതല്‍ തുക ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളത്. ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

രാജ്യത്ത് 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കപ്പെടുമ്പോള്‍ വിപണി രംഗത്ത് കൂടുതല്‍ ഇടം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കൂടുതല്‍ തുക കമ്പനി നിക്ഷേപത്തിനായി നീക്കിവെച്ചിട്ടുള്ളത്. 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിലൂടെ വിപണിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം കമ്പനി കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം 300 മില്യണ്‍ ഡോളര്‍ പവര്‍ സണ്‍ വെന്‍ഞ്ചറില്‍ നിന്ന് സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാല്‍കോമില്‍ നിന്ന് 5ജി ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രീമിയം ഫീച്ചേഴ്‌സ് അടങ്ങിയ സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് കമ്പനി അധകൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.  ഇതിനായി പ്രത്യേക ശ്രദ്ധചെലുത്തുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved