എട്ട് വ്യവസായ മേഖലയിലെ വളര്‍ച്ചയില്‍ കനത്ത തിരിച്ചടി; വളര്‍ച്ചയില്‍ 0.2 ശതമാനം ഇടിവ്

August 02, 2019 |
|
News

                  എട്ട് വ്യവസായ മേഖലയിലെ വളര്‍ച്ചയില്‍ കനത്ത തിരിച്ചടി; വളര്‍ച്ചയില്‍ 0.2 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് വ്യവസായ മേഖലയില്‍ ജൂണ്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തിതായി റിപ്പോര്‍ട്ട്. ഉത്പ്പാദന മേഖലയിലടക്കം ഇടിവ്  സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂണില്‍ എട്ട് വ്യാവസയ മേഖലയിലെ ഉത്പ്പദാനത്തില്‍ ജൂണ്‍ മാസത്തില്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ വ്യാവസായ മേഖലയിലെ വളര്‍ച്ച മന്ദ്ഗതിയിലാണ് നീങ്ങുന്നതെന്നാണ് ഔദ്യോഗിക കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയില്‍ അടക്കമുള്ള മേഖലകളിലുള്ള ഉത്പ്പാദനത്തില്‍ 50 മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് വ്യവസായ മേഖലയില്‍ രേഖപ്പടുത്തിയിട്ടുള്ളത്. അതേസമയം വ്യവസായിക വളര്‍ച്ചയുടെ സൂചികയില്‍ ഐഐപിയില്‍ 40.2 ശതമാനം എട്ട് മേഖലകളില്‍ നിന്നുള്ള പങ്കാളത്തമായിട്ടുള്ളത്. 

 സാമ്പത്തിക മേഖലയിലെ മോശം കാലവസ്ഥയാണ് എട്ട് വ്യവസായ മേഖലയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍. എണ്ണ, പാചവാതകം, സ്റ്റീല്‍, വൈദ്യുദി എന്നിവയുടെ ഉത്പ്പാദനത്തിലെല്ലാം വന്‍ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷംഈ മേഖലയിലെ ഉത്പ്പാദനത്തില്‍ 7.8 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രകടമായത്.  മെയ്മാസത്തിലെ കണക്കുള്‍ പ്രകാരം എട്ട് മേഖലകളിലെ വ്യാവസായിക വളര്‍ച്ച 5.1 ശതമാനാമായിരുന്നു. എന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചതോടെ 4.3 ശതമാനമായി മാറി. 

സിമന്റ്, ക്രൂഡ് ഓയില്‍ തുടങ്ങിയവയുടെ ഉത്പ്പാദനത്തിലടക്കം ജൂണില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയില്‍ വിഭാഗത്തില്‍ ജൂണില്‍ 6.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവാണിജ്യ മന്ത്രാലയം പുറച്ചത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. റിഫൈനറി വിഭഗത്തില്‍ 9.3 ശതമാനം ഇടിവും വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും സൂചിപ്പിക്കുന്നത്.  സിമന്റ് ഉത്പ്പാദനത്തല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ 1.5 ശതമാനംഇടിവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെസസൂചിപ്പിക്കുന്നത്. 

അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയിരുന്നില്ല. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമായിരുന്നു ജിഡിപി നിരക്കില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക്  6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ ജിഡിപി നിരക്കില്‍ മറികടക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍  6.4 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved