കൊറോണ വൈറസ് ഭീതിയില്‍ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം കുറക്കാന്‍ നീക്കം; വിപണിയില്‍ എണ്ണ വില ഉയരാനും കുറയാനുമുള്ള സാധ്യത; ചൈന ഇറുമതി കുറച്ചതുകൊണ്ട് ഇന്ത്യയില്‍ എണ്ണ വില കുറഞ്ഞുവെന്നത് ആശ്വാസം; ഒപെക് ഉത്പ്പാദന അളവ് കുറച്ചാല്‍ എണ്ണ വില ഉയരാനുള്ള സാധ്യതയും ശക്തം

February 14, 2020 |
|
News

                  കൊറോണ വൈറസ് ഭീതിയില്‍ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം കുറക്കാന്‍  നീക്കം; വിപണിയില്‍ എണ്ണ വില ഉയരാനും കുറയാനുമുള്ള സാധ്യത; ചൈന ഇറുമതി കുറച്ചതുകൊണ്ട് ഇന്ത്യയില്‍ എണ്ണ വില കുറഞ്ഞുവെന്നത് ആശ്വാസം; ഒപെക് ഉത്പ്പാദന അളവ് കുറച്ചാല്‍ എണ്ണ വില ഉയരാനുള്ള സാധ്യതയും ശക്തം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയ്ക്കും എണ്ണ വിപണന കേന്ദ്രങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. വൈറസിന്റെ ആഘാതത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായ ചൈന എണ്ണ ഇറക്കുമതി കുറച്ചതോടെ ആഗോള എണ്ണ വിപണി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍ ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനം വെട്ടിക്കുറച്ചിട്ടുമുണ്ട്.  

ഒപെക് രാഷ്ട്രങ്ങള്‍ വലിയ തോതില്‍ എണ്ണ ഉത്പ്പാദനം കുറക്കുകയാണെങ്കില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും, എണ്ണ വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാകാനും ഉള്ള സാധ്യതകള്‍ ഏറെയാണ്.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം 1,350 പേരുടെ ജീവന്‍ പൊലിഞ്ഞപൊയിട്ടുമുണ്ട്. 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം  എണ്ണ ഉത്പ്പാദനത്തിന്റെ അളവ് ആദ്യാപാദത്തിന് ശേഷം കുറയുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കഴഞ്ഞദിവസം വ്യക്തമാക്കിയിട്ടുള്ളത്.  മാത്രമല്ല ഗ്ലോബല്‍ കമ്മോഡിറ്റി ട്രേഡര്‍ ട്രാഫിഗുരയുടെ അഭിപ്രായ പ്രകാരം 2020 ല്‍ ആഗോള എണ്ണ ഉത്പ്പാദനത്തില്‍ 300,000  ബാരല്‍ എണ്ണയുടെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം ഒരു മാസത്തിനിടെ വില ബാരലിന് 10 ഡോളര്‍ കുറഞ്ഞിട്ടുണ്ട്. ഇറാനിയന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെത്തുടര്‍ന്ന് ജനുവരി ആദ്യം ബാരലിന് 70 ഡോളര്‍ വരെ ഉയര്‍ന്ന വില ഇപ്പോള്‍ 55 ഡോളറിനടുത്താണ്. രാജ്യാന്തര വിലയും ഡോളര്‍ രൂപ വിനിമയനിരക്കും കണക്കിലെടുത്താണ് ഇന്ത്യയിലെ ഇന്ധനവില ദിവസവും പരിഷ്‌കരിക്കുന്നത്. 

എന്നാല്‍ എണ്ണ ഉത്പ്പാദനം ഒപെക് രാഷ്ട്രങ്ങള്‍ വെട്ടിക്കുറച്ചാല്‍ ഇന്ത്യയില്‍ വില ഉയരാനുള്ള സാധ്യതകള്‍ ഏറെയാണ്. ആഗോള എണ്ണ വിപണിയില്‍ ഇത് മൂലം ആവശ്യകത വര്‍ധിച്ചേക്കും. ചൈനയില്‍ എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യയില്‍ എണ്ണ വില കുറയുന്നതിന്  കാരണമായിട്ടുണ്ട്.  

 പെട്രോള്‍-ഡീസല്‍ വില അഞ്ച് മാസത്തെ കുറഞ്ഞ നിരക്കിലേക്കെത്തി.  പെട്രോള്‍ -ഡീസല്‍ വില അഞ്ച് പൈസയോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍. ജനുവരി ഒന്നിന് പെട്രോള്‍ വില ലീറ്ററിന് 77.19 രൂപയും ഡീസല്‍ വില 71.79 രൂപയുമായിരുന്നു. ഇന്നലെ പെട്രോളിന് 73.90 രൂപ, ഡീസലിന് 68.44 രൂപ എന്നിങ്ങനെയാണു കൊച്ചിയിലെ വില. ചൈനയില്‍ ഈ ത്രൈമാസത്തില്‍ ഇന്ധന ഉപഭോഗം കുറയുമെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി വിലയിരുത്തിയതോടെ, രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഇന്നലെ വീണ്ടും താഴ്ന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved