കോര്‍പറേറ്റ് വായ്പയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്

May 07, 2019 |
|
Banking

                  കോര്‍പറേറ്റ് വായ്പയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെറുകിട വായ്പകളേക്കാള്‍ വളര്‍ച്ച കൈവരിച്ച് കോര്‍പ്പറേറ്റ് വായ്പകള്‍. 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് കോര്‍പ്പറേറ്റ് വായ്പയില്‍ വളര്‍ച്ചയുണ്ടായത്. കോര്‍പ്പറേറ്റ്  വായ്പാ വളര്‍ച്ചയില്‍ 8.2 ശതമാനമായി  കൂടിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഒരു ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. കോര്‍പ്പറേറ്റ് വായ്പാ 24 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

റിസര്‍വ് ബാങ്കാണ് കോര്‍പ്പറേറ്റ് വായ്പയിലുണ്ടായ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചെറുകിട വായ്പാ വളര്‍ച്ച 22 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 2018-2019 സാമ്പത്തിക വര്‍ഷം ചെറുകിട വായ്പ 16.4 ശതമാനം ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വ്യക്തകത, വാഹന വായ്പയിലുണ്ടായ കുറവാണ് കോര്‍പറേറ്റ് വായ്പ ഉയരാന്‍ കാരണമായത്. 

അതേസമയം ബിസിനസ് മേഖല തകര്‍ച്ച നേരിട്ടതും, മത്സരം കൂടുതല്‍ ശക്തിപ്പെട്ടതും വായ്പാ വളര്‍ച്ച കൂടുന്നതിന് കാരണമായി. എന്നാല്‍ ചെറുകിട വായ്പയില്‍ 17 ശതാമനത്തില്‍ 16 ശതമാനമായി കുറയുകയും ചെയ്തു. 

 

 

Related Articles

© 2019 Financial Views. All Rights Reserved