ലോക്ക്ഡൗൺ ബാധിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ഓർഡറുകളിൽ 60 ശതമാനം ഇടിവ്; വിതരണക്കാരുടേയും പാചകക്കാരുടേയും കുറവ്; സാധനങ്ങളുടെ അഭാവം

March 26, 2020 |
|
News

                  ലോക്ക്ഡൗൺ ബാധിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ഓർഡറുകളിൽ 60 ശതമാനം ഇടിവ്; വിതരണക്കാരുടേയും പാചകക്കാരുടേയും കുറവ്; സാധനങ്ങളുടെ അഭാവം

ബെംഗളൂരു: ഓൺ‌ലൈൻ ഭക്ഷ്യ വിതരണ സേവനങ്ങളായ സ്വിഗ്ഗിയും സൊമാറ്റോയും ലോക്ക്ഡൗണിനെത്തുടർന്ന് പ്രവർത്തനം ചുരുക്കുന്നു. വിതരണക്കാരുടേയും പാചകക്കാരുടേയും കുറവ് നേരിടുന്നതിനാൽ നിരവധി സംസ്ഥാനങ്ങളിൽ പരിമിതമായ ഭക്ഷണശാലകളിൽ നിന്ന് ചുരുക്കം വിതരണം മാത്രമാണ് ചെയുന്നത്. ഭക്ഷണം പാകം ചെയുന്നതിന്‌ ഉൽപ്പന്നങ്ങൾ ലഭ്യമല്ലാത്ത പ്രശ്നങ്ങളും കടകൾ‌ നേരിടുന്നുണ്ട്. ഇത് പല കടകളും അടയ്‌ക്കാൻ‌ കാരണമായി.

നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ദേശീയ തലത്തിൽ 95 ശതമാനം ഭക്ഷണശാലകളും ഓഫ്‌ലൈനിലാണ്. മനുഷ്യ ഊർജം അപകടത്തിലാക്കാൻ‌ കഴിയില്ലെന്നും വിതരണം ഇപ്പോഴും സുഗമമായിട്ടില്ലെന്നും എൻ‌ആർ‌എഐ പ്രസിഡന്റ് അനുരാഗ് കത്രിയാർ‌ പറഞ്ഞു. ഫലത്തിൽ എല്ലാം അടച്ചിരിക്കുകയാണ്.

നഗരങ്ങളിലുടെനീളം ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഓർഡറുകൾ 60 ശതമാനം കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ മാളുകളിൽ സ്ഥിതിചെയ്യുന്ന നിരവധി ഭ​ക്ഷണശാലകൾ താൽക്കാലികമായി അടച്ചതും മറ്റ് തടസ്സങ്ങൾ മൂലം തുറക്കാൻ സാധിക്കാതിരിക്കുന്നതും കാരണം വലിയ തോതിൽ വിതരണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഇതൊരു ഹ്രസ്വകാല സ്വാധീനമാണെന്നും ഒരു സ്വിഗ്ഗി വക്താവ് പറഞ്ഞു.

അതേസമയം ഭക്ഷ്യ വിതരണ സംരംഭങ്ങൾ പ്രാദേശിക അധികാരികളിൽ നിന്നും പോലീസുകാരിൽ നിന്നും വെല്ലുവിളികൾ നേരിടുന്നുണ്ട്. അവയെ അവശ്യവസ്തുക്കളായി കണക്കാക്കുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു. 30 ശതമാനം ഡെലിവറി ശേഷിയിലാണ് നിലവിൽ ഇത് പ്രവർത്തിക്കുന്നതെന്ന് സൊമാറ്റോ പറഞ്ഞു. അവശ്യ സേവനമായി പട്ടികപ്പെടുത്തിയിട്ടും ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ കമ്പനി നഗരങ്ങളിലുടനീളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവശ്യ സേവനങ്ങൾ പ്രശ്നമില്ലാതെ പ്രവർത്തിക്കാൻ വേണ്ടിയും ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടിയും ഞങ്ങൾ അധികാരികളുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന്  സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുംബൈ, ഗുഡ്ഗാവ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഭക്ഷണ വിതരണം പൂർണ്ണമായും നിലച്ച അവസ്ഥ വരെയുണ്ടായി. ആളുകൾക്ക് സഞ്ചാരത്തിനും മറ്റും കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ മിക്ക ഭക്ഷണശാലകളും അടച്ചുപൂട്ടി. ആളുകളുടെ കുറവും ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവും കാരണം അടച്ചുപൂട്ടാൻ നിർബന്ധിതരായതായി റെസ്റ്റോറന്റ് ഓപ്പറേറ്റർമാർ പറഞ്ഞു. അതുപോലെ കഴിഞ്ഞയാഴ്ച ഞങ്ങളുടെ അടുക്കളകൾ അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചതായി ഗോസ്റ്റ് കിച്ചൻസിന്റെ ഓപ്പറേറ്റർ കരൺ ടന്ന പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved