കോവിഡ്-19 ഭീതി; ബിസിനസ് സംരംഭകര്‍ക്ക് കൈത്താങ്ങായി എസ്ബിഐ; 200 കോടി രൂപയുടെ വായ്പ അനുവദിക്കും

March 24, 2020 |
|
Banking

                  കോവിഡ്-19 ഭീതി; ബിസിനസ് സംരംഭകര്‍ക്ക് കൈത്താങ്ങായി എസ്ബിഐ; 200 കോടി രൂപയുടെ വായ്പ അനുവദിക്കും

ന്യൂഡല്‍ഹി:  കോവിഡ്-19 ഭീതി മൂലം സാമ്പത്തിക ആഘാതം അനുഭവിക്കുന്ന  ബിസിനസുകള്‍ക്ക് വന്‍ പിന്തുണയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതിമേഖലാ ബാങ്കായ എസ്ബിഐ രംഗത്ത്.  കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍  ബിസിനസ് സംരംഭങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആഘാതത്തെ ചെറുത്ത തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ എസ്ബിഐ ഇപ്പോള്‍ വായ്പ നല്‍കുന്നത്.  കോവിഡ്-19 ഭീതി മൂലം  ക്രെഡിറ്റ് ലൈന്‍  (CECL) വഴി 200 കോടി രൂപയോളം അവുവദിക്കാനാണ് നീക്കം.  അതേസമയം 2020 ജൂണ്‍ വരെ രാജ്യത്തെ ബിസിനസ് സംരംഭകര്‍ക്ക് വായ്പാ ലഭിച്ചേക്കും.  വായ്പയുടെ ആകെ പലിശ നിരക്ക്  ഒരു വര്‍ഷത്തേക്ക്  7.25 ശതമാനമായിരിക്കും.  

എന്നാല്‍ വായ്പ എല്ലാ എക്കൗണ്ടുമകള്‍ക്കും ലഭിച്ചേക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതായത് എസ്എംഎ ഒഴികെയുള്ള എല്ലാ എക്കൗണ്ടുടമകള്‍ക്കും മാര്‍ച്ച് 16 മുതല്‍ വായ്പാ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  മറ്റ് എക്കൗണ്ടുടമകള്‍  സിഇസിഎല്‍ വായ്പ എടുക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. കോവിഡ്-19 ഭീതീ മൂലം രാജ്യത്തെ ബിസിനസ് മേഖലയിലെ തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് എസ്ബിഐ ഊര്‍ജിത നടപടികള്‍  സ്വീകരിക്കുന്നത്.  കോവിഡ്-19 ഭീതിമൂലം രാജ്യത്തെ 50 ശതമാനം വരുന്ന ബിസിനസ്   സംരംഭങ്ങള്‍ തകര്‍ച്ചിയിലേക്ക് നീങ്ങുമെന്നും, വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുമെന്നും  പ്രമുഖ വ്യവസായ സംഘടനയായ ഫിക്കി വ്യക്തമാക്കിയത്. വരുമാനത്തില്‍ ഭീമമായ ഇടിവ് 80 ശതമാനത്തോളം ബിസിനസ് സംരംഭങ്ങളെയും ബാധിച്ചേക്കും.  

Read more topics: # എസ്ബിഐ, # SBI opens,

Related Articles

© 2024 Financial Views. All Rights Reserved