യുഎസും സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കും; 1946 ന് ശേഷം നേരിടുന്ന ഏവും വലിയ വെല്ലുവിളിയെന്ന് വിലയിരുത്തല്‍

April 04, 2020 |
|
News

                  യുഎസും സാമ്പത്തിക പ്രതിസന്ധി  നേരിട്ടേക്കും; 1946 ന് ശേഷം  നേരിടുന്ന ഏവും വലിയ വെല്ലുവിളിയെന്ന് വിലയിരുത്തല്‍

ന്യുയോര്‍ക്ക്: കോവിഡ്-19 പ്രതിസന്ധി യുഎസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. 1946 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്കന്‍ സാമ്പത്തിക രംഗം നേരിടാനിരിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക സോവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. 2020 ല്‍ യുഎസ് സമ്പദ് വ്യവസ്ഥ 5.5% ശതമാനത്തിലേക്ക് ചുരുങ്ങും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാവട്ടെ 38 ശതമാനത്തിന്റെ തകര്‍ച്ചയാകും യുഎസിനെ കാത്തിരിക്കുക. 

എന്നാല്‍ നേരത്തെ നിരീക്ഷിച്ച 12.8 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മയുടെ തോത് 15.7 ശതമാനത്തിലേക്ക് ഉയര്‍വന്നേക്കും.  ആഭ്യന്തര ഉത്പ്പാദനത്തില്‍ 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയേക്കും. 

യുഎസിന്റ ഉത്പ്പാദന മേഖലയും,  ബിസിനസ് പ്രവര്‍ത്തനങ്ങളുമെല്ലാം ഇപ്പോള്‍ നിശ്തലമായിരിക്കുകയാണ്. ടെക് കമ്പനികളുടെ വിളനിലമായ യുഎസില്‍ ടെക് കമ്പനികളെ ആശ്രയിക്കുന്നവര്‍ക്ക് തൊഴില്‍ നഷ്ടം നേരിടേണ്ടി വന്നേക്കും.  

Related Articles

© 2024 Financial Views. All Rights Reserved