സാനിറ്റൈസര്‍ ബിസിനസിലേക്ക് ചുവടുവെക്കാന്‍ മറ്റൊരു കമ്പനിയും; കോവിഡ്-19 ഭീതിയെ കൂടുതല്‍ പ്രയോജനരമാക്കുക കമ്പനികളുടെ ലക്ഷ്യം

April 04, 2020 |
|
News

                  സാനിറ്റൈസര്‍ ബിസിനസിലേക്ക് ചുവടുവെക്കാന്‍ മറ്റൊരു കമ്പനിയും; കോവിഡ്-19 ഭീതിയെ കൂടുതല്‍ പ്രയോജനരമാക്കുക കമ്പനികളുടെ ലക്ഷ്യം

രാജ്യത്ത് കോവിഡ്-19 ഭീകതി ശക്തമായതോടെ സാനിറ്റൈസറിന് വന്‍ ഡിമാന്‍ഡാണുള്ളത്.  എന്നാല്‍ പലയിടങ്ങളിലും സാനിറ്റൈസര്‍ വേണ്ട വിധത്തില്‍ ലഭ്യവുമല്ല.  ഇപ്പോള്‍ ചില കമ്പനികള്‍ സാനിസൈര്‍ നിര്‍മ്മാണത്തിലേക്ക് കൂടി പ്രവേശിച്ചിട്ടുണ്ട്. സൈഡസ് വെല്‍നസിന്റെ ഉടമസ്ഥതയിലുളള നൈസില്‍ ടാല്‍ക്കം പൗഡര്‍ ബ്രാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

അതേസമയം നെല്‍സണിന്റെ ഡാറ്റ പ്രകാരം നൈസിലിന് വിപണിയില്‍ 34.5 ശതമാനം വിപണി വിഹിതമുണ്ട്. . കൂടാതെ കാഡില ഹെല്‍ത്ത്കെയറിനൊപ്പം കോംപ്ലാന്‍, ഗ്ലൂക്കോണ്‍-ഡി, നൈസില്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് സൈഡസ് വിപണിയിലെത്തിക്കുന്നത്

നിലവിലെ സാഹചര്യത്തില്‍ 12 ദിവസത്തിനുള്ളില്‍ പുതിയ ഉത്പ്പന്നം പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചു. 99.9 ശതമാനം അണുക്കളെ കൊല്ലാന്‍ സഹായിക്കുന്ന വേപ്പ്, കറ്റാര്‍ വാഴ എന്നിവയാണ് നൈസില്‍ സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍ ഡിനമാന്‍ഡാണ് ഉള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved