കെട്ടിടനിര്‍മാണ ചട്ടഭേദഗതി റിയല്‍എസ്റ്റേറ്റിനെ പ്രതിസന്ധിയിലാക്കും; സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ക്രെഡായ്

November 16, 2019 |
|
News

                  കെട്ടിടനിര്‍മാണ ചട്ടഭേദഗതി റിയല്‍എസ്റ്റേറ്റിനെ പ്രതിസന്ധിയിലാക്കും; സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ക്രെഡായ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കെട്ടിടനിര്‍മാണ ചട്ട ഭേദഗതിയ്ക്ക് എതിരെ കെട്ടിടനിര്‍മാതാക്കളുടെ സംഘടന ക്രെഡായ്.  നിലവിലുള്ള കെട്ടിടനിര്‍മാണ ചട്ടം ഭേദഗതി ചെയ്ത് പുറത്തിറക്കിയ പുതിയ വിജ്ഞാപനം ഭൂമി ലഭ്യത കുറയ്ക്കുകയും ഫ്‌ളാറ്റുകളുടെ വില കൂട്ടുകയും ചെയ്യുമെന്ന് ക്രഡായ് ആരോപിക്കുന്നു.

പഴയ ചട്ടപ്രകാരം സ്ലാബ് ഒന്നില്‍ 8000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍പ്പിട സമുച്ചയത്തിന് മുമ്പില്‍ അഞ്ച് മീറ്റര്‍ വീതിയിലുള്ള റോഡും സ്ലാബ് രണ്ടില്‍ 18000 ചതുരശ്ര മീറ്ററിന് ആറുമീറ്റര്‍ വീതിയിലെ റോഡും സ്ലാബ് മൂന്നിന് 24000 ചതുരശ്രമീറ്ററിന്  7 മീറ്റര്‍ റോഡും ആയിരുന്നു നിബന്ധന. എന്നാല്‍ രണ്ടാം സ്ലാബിലെ ആറ് മീറ്റര്‍ എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ് പുതിയ ഭേദഗതി. ഇതുപ്രകാരം നിര്‍മിക്കുന്ന കെട്ടിടത്തിന് 8000 മുതല്‍ 24000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ളവയ്ക്ക് 7 മീറ്റര്‍ റോഡ് ഉണ്ടെങ്കിലേ നിര്‍മാണം സാധ്യമാകൂ. അല്ലെങ്കില്‍ 8000 ചതുരശ്ര മീറ്ററിന്  താഴേക്ക് പ്ലാന്‍ മാറ്റേണ്ടി വരും.

നിര്‍മാണ മേഖലയില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ക്രെഡായ് ആരോപിക്കുന്നു. വിജ്ഞാപനത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സംഘടന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved