നോട്ട് നിരോധനം നടപ്പിലാക്കിയത് വന്‍ പരാജയം; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

December 10, 2019 |
|
News

                  നോട്ട് നിരോധനം നടപ്പിലാക്കിയത് വന്‍ പരാജയം;  കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ന്യഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ പദ്ധതികളും നടപ്പിലായോ? ഇല്ലെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മോദി സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നങ്ങള്‍ക്ക് പോലും മങ്ങലേറ്റുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്.  മാത്രമല്ല, വിപണി കേന്ദ്രങ്ങളില്‍ നോട്ട് നിരോധനത്തിന് മുന്‍പുള്ളതിനേക്കാള്‍ കറന്‍സികളാണ് ഇപ്പോള്‍ ഉള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഡിജിറ്റല്‍ പണമിടപാട് രംഗം ശക്തിപ്പെട്ടുവെന്ന് പറയുമ്പോഴും ഈ മേഖലയിലെ വളര്‍ച്ചയെ പറ്റി സമഗ്രമായി പഠിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധ്യമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. 

2019 മാര്‍ച്ച് രാജ്യത്തെ വിപണി കേന്ദ്രങ്ങളില്‍ വിനിമയം ചെയ്യപ്പെട്ട ആകെ നോട്ടുകളുടെ എണ്ണം 21 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുത്. അതേസമയം 2016-2017 കാലഘട്ടത്തില്‍ 13 ലക്ഷം കോടി കറന്‍സി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഈ കണക്കുകളേക്കാള്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ലോകസഭയിലെ ചോദ്യോത്തരവേളയിലാണ് ധനകാര്യ സഹമന്ത്രി അനുരാദ് സിങ ടാക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  

അതേസമയം 2018 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ ആകെയുണ്ടായിരുന്ന കറന്‍സികളുടെ എണ്ണം 18,037  ബില്യണ്‍ രൂപയോളമായിരുന്നുവെന്നും, 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയിലുണ്ടായിരുന്ന ആകെ കറന്‍സികളുടെ എണ്ണം 13,102 ബില്യണ്‍ രൂപയോളമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

നോട്ട് നിരോധനത്തിലൂടെ എന്ത് മാറ്റമാണ് ഉണ്ടായതെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വിചിത്ര മറുപടിയാണ്  ഇപ്പോഴും നല്‍കുന്നത്. ഡിജിറ്റല്‍ പണമിടപാട് അധികരിച്ചുവെന്നും, നോട്ടിടപാടുകള്‍ കുറഞ്ഞുവെന്നു, കള്ളപ്പണം ഇല്ലാതാക്കാനും സാധിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ വഴി  കേന്ദ്രസര്‍ക്കാറിന് പൊരുത്തപ്പെടാന്‍ സാധിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിരത്തുന്ന വാദം.  നോട്ട് നിരോധനത്തിന് ശേഷം 99.3 ശതമാനം കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കിലും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്.15.31 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വഴി തിരിച്ചെത്തിയതെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved