'ഡിജിറ്റൈസേഷന്റെ വളര്‍ച്ച 2025ഓടെ ഇന്ത്യന്‍ ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ അധിക വളര്‍ച്ചയുണ്ടാക്കും'; രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍- ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്നും മക്കന്‍സി ഇന്ത്യാ മാനേജിങ് പാര്‍ട്ട്ണര്‍

August 10, 2019 |
|
News

                  'ഡിജിറ്റൈസേഷന്റെ വളര്‍ച്ച 2025ഓടെ ഇന്ത്യന്‍ ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ അധിക വളര്‍ച്ചയുണ്ടാക്കും'; രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍- ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്നും മക്കന്‍സി ഇന്ത്യാ മാനേജിങ് പാര്‍ട്ട്ണര്‍

മുംബൈ: ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ ഇന്ത്യ നാലാമത് നില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഡിജിറ്റൈസേഷന്റെ വളര്‍ച്ച മൂലം 2025ഓടെ ഇന്ത്യയുടെ ജിഡിപിയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ  അധിക വളര്‍ച്ചയുണ്ടാകുമെന്നാണ് മെക്കന്‍സി ഇന്ത്യാ മാനേജിങ് പാര്‍ട്ട്ണര്‍ ഗൗതം കുംറ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലോകവും ഇന്ത്യയും അനുഭവിക്കുന്ന ഏറ്റവും വലിയ തടസവും ഇത് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ഇന്റര്‍നെറ്റ് മുതല്‍ സ്മാര്‍ട്ട് ഫോണ്‍ വരെ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്  രാജ്യത്ത് സംഭവിക്കുന്നത് എന്നും ഡിജിറ്റൈസേഷന്‍ കൂടുതല്‍ വ്യാപിക്കുന്നതോടെ അത് ജിഡിപിയിലും പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.  റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു.  രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷം 6.9 ശതമാനമായി കുറയുമെന്നാണ് ക്രിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇന്ത്യ 2019-2020 സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മണ്‍സൂണ്‍ മൂലം ഇന്ത്യയില്‍ മോശമായ സാമ്പത്തിക സ്ഥിതി അനുഭവപ്പെടുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആഭ്യന്തര ഉത്പ്പദനത്തിലുള്ള ഇടിവും, ഉപഭോഗത്തിലുള്ള കുറവും, കോര്‍സെക്ടറിലുള്ള മാന്ദ്യവും മൂലം രാജ്യത്തിന്റെ ജിഡിപി നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം 6.9 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ഇന്ത്യയുടെ ജിഡിപി നിരക്കിനെ ബാധിക്കുമെന്നാണ് ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്തം നനയങ്ങളിലായിരിക്കുമെന്ന് ക്രിസില്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്ക് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്തിയിരുന്നില്ല. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമായിരുന്നു ജിഡിപി നിരക്ക് കുറയാന്‍ കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Related Articles

© 2024 Financial Views. All Rights Reserved