Latest News കൊറോണ ആഘാതത്തിൽ ഓയോ; വരുമാനത്തിൽ ഇടിവുണ്ടായതിനെത്തുടർന്ന് ഇടപാടുകൾ വൈകും ചൈനയില്‍ 54 പേര്‍ക്ക് കൂടി കൊറോണ; മൂന്ന് പേര്‍ മരിച്ചു; ചൈന പഴയ അവസ്ഥയിലേക്കെത്തുമ്പോഴും വീണ്ടും കൊറോണ പിന്തുടരുന്നുവോ? ലോകം പട്ടിണിയിലേക്ക് വീഴാനുള്ള സാധ്യതയും വീണ്ടും അമേരിക്കയുടെ കൈത്താങ്ങ്; ഇന്ത്യയ്ക്ക് 21.7 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക 62.3 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നഖീല്‍; കമ്പനിയെ ആശ്രയിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് വാടകയും വേണ്ടെന്നുവെച്ചു വുഹാനിലേത് പോലെ ഇന്ത്യയിലും ആശുപത്രികൾ നിർമ്മിക്കാൻ തയാറെന്ന് ചൈന; സഹായഹസ്തവുമായി സി‌ആർ‌സി‌സി

ഇന്ത്യയുമായി വിപുലമായ വ്യാപാര കരാറിനില്ല; ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് ട്രംപിന്റെ വെളിപ്പെടുത്തല്‍; മോദിയെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന ട്രംപ് പറയുമ്പോഴും വ്യാപാര കരാറില്‍ ഒപ്പുവെക്കില്ല; വിവിധ കമ്പനി മേധാവികളുമായി മോദി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുമ്പോഴും ട്രംപിന്റെ വരവ് ഇന്ത്യക്ക് തിരിച്ചടിയോ; 100 കോടി രൂപയിലധികം തുകയാണ് കേന്ദ്രസര്‍ക്കാര്‍ ട്രംപിന് വേണ്ടി ചിലഴിക്കുക

February 19, 2020 |
|
News

         ഇന്ത്യയുമായി വിപുലമായ വ്യാപാര കരാറിനില്ല; ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് ട്രംപിന്റെ വെളിപ്പെടുത്തല്‍; മോദിയെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന ട്രംപ് പറയുമ്പോഴും വ്യാപാര കരാറില്‍ ഒപ്പുവെക്കില്ല; വിവിധ കമ്പനി മേധാവികളുമായി മോദി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുമ്പോഴും ട്രംപിന്റെ വരവ് ഇന്ത്യക്ക് തിരിച്ചടിയോ; 100 കോടി രൂപയിലധികം തുകയാണ് കേന്ദ്രസര്‍ക്കാര്‍ ട്രംപിന് വേണ്ടി ചിലഴിക്കുക

ന്യൂഡല്‍ഹി: ഈ മാസം 24, 25 തീയ്യതികളില്‍  ഇന്ത്യ സന്ദര്‍ശിക്കൊനൊരുങ്ങിയിരിക്കുകയാണ് അമരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വിപുലമായൊരു വ്യാപാര കരാര്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്നും പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടിയാണ് സൂക്ഷിക്കുന്നത്.  മേരിലാന്‍ഡിലെ  ജോയന്റ് ബേസ് ആന്‍ഡ്രോസില്‍  നടന്ന ചടങ്ങലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷകളാണ്  കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയിരിക്കുന്നത്. വിപുലമായ കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന പ്രചരണം നിലനില്‍ക്കെയാണ്  ട്രംപിന്റെ വെളിപ്പെടുത്തല്‍. 

എന്നാല്‍ ട്രംപിന്റെ പുതിയ വെളിപ്പെടുത്തലിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്ക മുന്നോട്ട വെച്ചു പലനിര്‍ദ്ദേശങ്ങളും ഇന്ത്യ അംഗീകരിക്കാത്തത് മൂലമാണ്  ട്രംപ് വിപുലമായ കരാറില്‍ ഒപ്പുവെക്കാത്തതെന്ന പ്രചരണവും ശക്തമാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.  

അതേസമയം രണ്ട്  ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചകള്‍  നടത്തിയേക്കും.  ദേശീയ  മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. യുഎസിലേക്ക് വിദേശ നിക്ഷേപം നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ട്രംപിന്റെ ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക എന്നതാണ് ട്രംപിന്റെ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. 

പ്രമുഖ ഉദ്യോഗസ്ഥരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ചകള്‍  നടത്തിയേക്കും.  ട്രംപിന് ഇന്ത്യ സന്ദര്‍ശനത്തിനായി വന്‍ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നത്. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. പുതിയ വ്യാപാര കറാറുമായി ബന്ധപ്പെട്ട അന്തിമ രൂപം പൂര്‍ത്തിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.  അതേസമയം ഏത് വിധത്തിലാകും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുകയും ചെയ്തേക്കും.  

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved