ചെലവ് ചുരുക്കാന്‍ സഹായിക്കുന്ന വൈദ്യുത സ്‌കൂട്ടറുകളുമായി ദുബായ് കമ്പനി; ഡെലിവറി ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 7000 ഡോളര്‍ വരെ ലാഭിക്കാമെന്നും അറിയിപ്പ്

August 29, 2019 |
|
Lifestyle

                  ചെലവ് ചുരുക്കാന്‍ സഹായിക്കുന്ന വൈദ്യുത സ്‌കൂട്ടറുകളുമായി ദുബായ് കമ്പനി; ഡെലിവറി ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 7000 ഡോളര്‍ വരെ ലാഭിക്കാമെന്നും അറിയിപ്പ്

അബുദാബി:  ലോകമെമ്പാടും വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നീക്കം നടക്കുന്ന വേളയിലാണ് ഡെലിവറി ജീവനക്കാര്‍ക്കടക്കം സന്തോഷ വാര്‍ത്തയുമായി ദുബായ് ആസ്ഥാനമായ കമ്പനി രംഗത്തത്തിയിരിക്കുന്നത്.  ഇന്ധന ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന വൈദ്യുത സ്‌കൂട്ടറുകളിറക്കാനാണ് തങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വണ്‍ മോട്ടോ കമ്പനി സിഇഒ ആദം റിഡ്ജ്‌വേ അറിയിച്ചു.

ഇലക്ട്രാ ബൈക്കാ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ഇറക്കുന്നത്. ഇലക്ട്രയ്ക്ക് 16,450 ദിര്‍ഹവും ബൈക്കയ്ക്ക് 14,950 ദിര്‍ഹവുമാണ് വില. സെപ്റ്റംബര്‍ ഒന്നു മുതല്‍ വാഹനം വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. വെസ്പാ സ്‌കൂട്ടറിന്റെ ആധുനിക മുഖമാണ് ഇലക്ട്രയില്‍ ഉണ്ടാകുക എന്നും ഡെലിവറി മാര്‍ക്കറ്റുകളെ ലക്ഷ്യം വെച്ചാണ് വാഹനം ഇറക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇതോടെ പെട്രോള്‍ ഇരുചക്ര വാഹന വിപണിയ്ക്ക് കടുത്ത തിരിച്ചടിയാകും ഉണ്ടാവുക. 120 മുതല്‍ 150 കിലോമീറ്റര്‍ വരെ ഒറ്റച്ചാര്‍ജില്‍ സ്‌കൂട്ടറിന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നും മികച്ച ആക്‌സിലറേഷന്‍ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 86 കിലോമീറ്റര്‍ വേഗത വരെ തരാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved