ദുബായിലെ നിക്ഷേപ കമ്പനികളുടെ പിന്തുണ യാഥാര്‍ത്ഥ്യമാക്കി ഒലയുടെ പുതിയ നീക്കം

July 10, 2019 |
|
News

                  ദുബായിലെ നിക്ഷേപ കമ്പനികളുടെ പിന്തുണ യാഥാര്‍ത്ഥ്യമാക്കി ഒലയുടെ പുതിയ നീക്കം

ദുബായ്: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ ഒലയില്‍ ദുബായിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ജിസിസി രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രമായ അറേബ്യന്‍ ബിസിനസാണ് ഇക്കാര്യം പുറത്തുവിട്ടത്. ദുബായിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ കമ്പനികളായ സമീഹ് തൗകാന്‍, ഹുസ്സാം ഖൗരി എന്നീ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ കമ്പനികളാണ് ഒലയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 780,270 ഡോളറാണ് ഇവര്‍ ഒലയില്‍ നിക്ഷേപിച്ചത്. ഒലയുടെ കീഴ് കമ്പനികളിലൊന്നായ എഎന്‍ഐ ടെക്‌നോളജീസ് 11 മില്യണ്‍ ഡോളര്‍ നിക്ഷപ മൂലധന സമാഹരണമാണം അടുത്തിടെ നടത്തിയതായാണ് വിവരം. 

ദുബായിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്മന്റ് കമ്പനികളുടെ 780,270 ഡോളര്‍ നിക്ഷേപത്തിലൂടെ 2,501 ഓഹരികള്‍ ഒലയില്‍ നിന്ന് നിക്ഷേപ കമ്പനികള്‍ക്ക് സ്വന്തമാക്കാം. നിക്ഷേപ സമാഹരണത്തിലൂടെ ഒലയുടെ ബിസനസ് പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. അടുത്തിടെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപ കമ്പനികളുടെ പിന്തുണ ഒലയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ നിക്ഷേപ കമ്പനികളുടെ പിന്തുണ യാഥാര്‍ത്ഥ്യമാക്കി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഒലയുടെ പുതിയ നീക്കം. 

അതേസമയം സോഫ്റ്റ് ബാങ്കില്‍ നിന്ന് ഏകദേശം 250 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപ ഏകദേശം 1,775 കോടി രൂപയിലധികം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 250 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിലൂടെ ഒല തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം തന്നെയാണ് ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ യൂണികോണ്‍ നിരയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പും കമ്പനി ഇപ്പോള്‍ നടത്തുന്നുണ്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved