ലോജിസ്റ്റിക്‌സിലും സപ്ലൈചെയിന്‍ മേഖലയിലും മനുഷ്യനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പണിയെടുക്കാന്‍ റോബോട്ട്; പ്രതിദിനം 12,000 ഓര്‍ഡറുകള്‍ പ്രോസസ് ചെയ്യാവുന്ന റോബോട്ടുകളുമായി ഐക്യു ഹോള്‍ഡിങ്

August 29, 2019 |
|
News

                  ലോജിസ്റ്റിക്‌സിലും സപ്ലൈചെയിന്‍ മേഖലയിലും മനുഷ്യനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പണിയെടുക്കാന്‍ റോബോട്ട്; പ്രതിദിനം 12,000 ഓര്‍ഡറുകള്‍ പ്രോസസ് ചെയ്യാവുന്ന റോബോട്ടുകളുമായി ഐക്യു ഹോള്‍ഡിങ്

അബുദാബി: മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ജോലികളില്‍ പലതിലും റോബോട്ടുകള്‍ സ്ഥാനം നേടുന്നുവെന്ന വാര്‍ത്ത നാം നാളുകളായി കേള്‍ക്കുന്ന ഒന്നാണ്. ഈ വേളയിലാണ് മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലും ആദ്യമായി റോബോട്ടിക്ക് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുടങ്ങാന്‍ നീക്കം നടത്തുന്നുവെന്ന് ഐക്യു ഹോള്‍ഡിങ് എന്ന കമ്പനി അറിയിച്ചിരിക്കുന്നത്. സപ്ലൈ ചെയിനിലും ലോജിസ്റ്റിക്‌സിലുമാണ് കൃത്രിമ ബുദ്ധിയും അത്യാധുനിക സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമുകളും സംയോജിപ്പിച്ച് പുത്തന്‍ ചുവടുവെപ്പിന് കമ്പനി ഒരുങ്ങുന്നത്.

ഇത്തരം സെന്ററുകളില്‍ റോബോട്ടിക്ക് ടെക്ക്‌നോളജി ഉപയോഗിച്ച് പ്രതിദിനം 12,000 റോബോട്ടിക്ക് ഓര്‍ഡറുകള്‍ പ്രോസസ് ചെയ്യാന്‍ സാധിക്കും എന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തുമ്പോള്‍ 99.9 ശതമാനം കൃത്യത കൈവരിക്കാന്‍ സാധിക്കുമെന്നും മനുഷ്യന്റെ ശേഷിയേക്കാള്‍ മൂന്നു മടങ്ങ് ഇരട്ടി മികച്ച കര്‍മ്മശേഷിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

റോബോട്ടിക്ക് പിക്കിങ്, എന്‍ഡ് ടു എന്‍ഡ് ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്, ഇന്റലിജന്‍സ് സ്റ്റോറേജ്, പാക്കേജ് പ്രോട്ടക്ഷന്‍, ഗിഫ്റ്റ് റാപ്പിങ്, സീസണല്‍ പാക്കിങ് എന്നിവ വരെ ഇവ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ചെറുകിട സംരംഭങ്ങള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ എന്നിവയ്ക്ക് പുത്തന്‍ ചുവടുവെപ്പിലൂടെ ബിസിനസില്‍ വന്‍ വളര്‍ച്ച സാധ്യമാകുമെന്നും ഐക്യു ഫുള്‍ഫില്‍മെന്റ് വ്യക്തമാക്കി.

ഗവേഷണ സംഘമായ ദുബായ് എക്കണോമി ആന്‍ഡ് വിസ അടുത്തിടെ നടന്ന പഠനങ്ങള്‍ പ്രകാരം യുഎഇയ്ക്കാണ് ഏറ്റവും അത്യാധുനികമായ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റുള്ളത്. 2019 അവസാനത്തോടെ ഇതിന്റെ വിപണി 59 ബില്യണ്‍ കടക്കുമെന്നും 23 ശതമാനം വളര്‍ച്ച 2022ഓടെ ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved