നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കാര്‍ഷിക നിര്‍മ്മാണ മേഖലകള്‍ തകര്‍ച്ചയില്‍

November 08, 2019 |
|
News

                  നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിലും രാജ്യം കടുത്ത സാമ്പത്തിക  പ്രതിസന്ധിയില്‍; കാര്‍ഷിക നിര്‍മ്മാണ  മേഖലകള്‍ തകര്‍ച്ചയില്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികമാണിന്ന്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും അഭിപ്രായപ്പെടുന്നത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്ന തീരുമാനത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം. അതിനെ തുടര്‍ന്ന് മാസങ്ങളോളം പല തരം ചര്‍ച്ചകള്‍ ഇന്ത്യയില്‍ ഉണ്ടായി. കള്ളപ്പണം ഇല്ലാതാക്കുന്നത് മുതല്‍ തീവ്രവാദികള്‍ക്ക് പണം ലഭിക്കുന്ന സ്രോതസ് ഇല്ലാതാക്കുക അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട കാര്യങ്ങള്‍ പലതും സത്യമല്ലെന്ന് തെളിഞ്ഞു. എല്ലാം പൊള്ളയായ വാദമാണ്. 

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുറിവുണങ്ങിയിട്ടില്ല ഇപ്പോഴും. ഇതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് തെളിഞ്ഞു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. പുല്‍വാമയിലക്കം ഭീകരവാദികള്‍ നിറഞ്ഞാടി. ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലത്ത തീവ്രാദികളുടെ നുഴഞ്ഞുകയറ്റം രാജ്യത്ത് ശക്തിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

നോട്ട് നിരോധനത്തിന്റെ ആഘാതം മൂലമാണ് രാജ്യത്ത് മാന്ദ്യം ശക്തിപ്പെട്ടത്. കാര്‍ഷിക വ്യാപാര മേഖലയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മേഖലയുമെല്ലാം നോട്ടുനിരോധനം മൂലം തകര്‍ച്ചയിലേക്കെത്തിയിട്ടുണ്ട്. ഇപ്പോഴും കരകയറാനാകാത്ത അവസ്ഥയാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വില സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖിരിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അതേസമയം

നോട്ട് നിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വായ്പാ ശേഷിയക്കം നഷ്ടപ്പെട്ടു. എന്നാല്‍ കള്ളപ്പണത്തിന്റെ ഒഴുക്കിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളപ്പണം 50 ശതമാനത്തിലധികം പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകളുടെ വ്യാജ നോട്ടുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നേരിട്ട തൊഴില്‍ പ്രതിസന്ധി, മാന്ദ്യം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

2000ത്തിന്റെ നോട്ടുകളുടെ അച്ചടി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം കടന്ന് പോകുന്നത്. അങ്ങനെ നോട്ട് നിരോധനത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങളുടെ കെട്ടുകള്‍ ഇപ്പോഴും അണഞ്ഞിട്ടില്ല. നിര്‍മ്മാണ മേഖലയിലും, ഉപഭോഗ മോഖലയിലും മോശം കാലാവസ്ഥ തന്നെയാണ് നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം അടുത്തെത്തുമ്പോള്‍ ഉണ്ടായിട്ടുള്ളത്. കയറ്റുമതി വ്യാപാരത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

സെപ്റ്റംബര്‍ മാസത്തിലടക്കം ഇന്ത്യയുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 6.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതി വ്യാപാരം 26 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാസവസ്തുക്കള്‍, പെട്രോളിയം, എന്‍ജിനീയറിംഗ് ഉത്പ്പന്നങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 30 പ്രധാനപ്പെട്ട ഉത്പ്പന്നങ്ങളിലെ 22 ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിന്റെ ആഘാതത്തിലാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കിയത്. 

2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുുങ്ങിയത്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2024 Financial Views. All Rights Reserved