കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടു; 2019-2020 സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും

July 04, 2019 |
|
News

                  കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടു; 2019-2020 സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 2018-2019  വര്‍ഷത്തിലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ചാ നിരക്കിലേത്തുമെന്ന പ്രതീക്ഷയും സാമ്പത്തി സര്‍വേ റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ പ്രതീക്ഷ പ്രകടപ്പിച്ചു. ധനമന്ത്രി നിര്‍മ്മസ സീതാരാമനാണ് രാജ്യസഭയില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കയത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്കില്‍ വലിയ വിള്ളലുണ്ടെന്നാണ് വിവിധ മേഖലയിലുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. യുപിഎ, എന്‍ഡി സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്കുമായി  ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമല്ലെന്നറിയിച്ച് രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിടുന്ന ജിഡിപി നിരക്ക് പെരുപ്പിച്ച് കാണിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. 

അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. നാളെ അവതരിപ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍ ബജറ്റില്‍ കാര്‍ഷിക നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കുമെന്നാണ് സൂചന. 

ചൈനയുടെ ജിഡിപി നിരക്ക് മാര്‍ച്ചില്‍ 6.4 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ച  6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ ജിഡിപി നിരക്കില്‍ മറികടക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

 

Related Articles

© 2024 Financial Views. All Rights Reserved