ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു;റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി സി സി തമ്പി അറസ്റ്റില്‍

January 20, 2020 |
|
News

                  ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു;റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി സി സി തമ്പി അറസ്റ്റില്‍

ദില്ലി: പ്രമുഖ വ്യവസായി റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് അദേഹത്തിനെതിരെയുള്ള ആരോപണം. 2018ലെ ഒഎന്‍ജിസി പണമിടപാടാണ് കേസിനാസ്പദമായ സംഭവം. ദില്ലിയില്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ്. നേരത്തെയും സി.സി തമ്പിയെ ഇതിന് മുമ്പും ചോദ്യം ചെയ്തിരുന്നു. റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഹോളിഡേയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ സി.സി തമ്പി.

ദുബായ് ആസ്ഥാനമായുള്ള എന്‍ആര്‍ഐ, ദുബൈയിലെ സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റിന്റെ കണ്‍ട്രോളറും ഹോളിഡേ ഗ്രൂപ്പ് ഉടമയുമാണ്.  2009 ല്‍ സഞ്ജയ് ഭണ്ഡാരിയുടെ കമ്പനിയായ സാന്റക് എഫ്‌സെഡ് 12 ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയര്‍ പ്രോപ്പര്‍ട്ടി 1.9 ദശലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗിന് വോര്‍ടെക്‌സ് എന്ന സ്വകാര്യ ഹോള്‍ഡിംഗില്‍ നിന്ന് വാങ്ങി. പ്രോപ്പര്‍ട്ടി വിറ്റയുടനെ, വോര്‍ടെക്‌സിന്റെ എല്ലാ ഷെയറുകളും ദുബായിലെ സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റുകള്‍ വാങ്ങി.ഗുരുഗ്രാം ഭൂമി കുംഭകോണത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ അന്വേഷിച്ചിരുന്നു

 

Related Articles

© 2024 Financial Views. All Rights Reserved