നീരവ് മോദിയുടെ കൈവശമുള്ള സ്വത്തുക്കള്‍ ലേലത്തിന് വിടും; ലേലത്തിന് ആദായനികുതി വകുപ്പിന്റെ അനുമതി ലഭിച്ചു

March 21, 2019 |
|
News

                  നീരവ് മോദിയുടെ  കൈവശമുള്ള സ്വത്തുക്കള്‍ ലേലത്തിന് വിടും; ലേലത്തിന് ആദായനികുതി വകുപ്പിന്റെ അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയതിന് ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ വാഹനങ്ങളും, ചിത്രങ്ങളും , സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്തു വില്‍ക്കും. 173 ചിത്രങ്ങളും 11 ആഢംബര വാഹനങ്ങളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലത്തില്‍ വില്‍ക്കുക. നീരവ് മോദിയുടെ കൈവശമുള്ള പ്രശ്‌സ്ത ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് ലേലം ചെയ്ത് വില്‍ക്കുക. 

നീരവ് മോദിയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതിന് മുംബൈയിലെ പ്രത്യേക കോടതി ഇന്നലെ അനുമതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം നീരവ് മോദിയുടെ ഭാര്യക്കെതിരെ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.  നീരവ് മോദിയുടെ കൈവശമുള്ള ചിത്രങ്ങള്‍ക്ക് 57.72 കോടി രൂപ മൂല്യമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. 

നീരവ് മോദിയുടെ ഓഫീസിലും, വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടയിലാണ് ചിത്രങ്ങളും വാഹനങ്ങളും കണ്ടുകിട്ടിയത്. വാഹനങ്ങളും ചിത്രങ്ങളും ലേലം ചെയ്തു വില്‍ക്കാന്‍ എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആദായനികുതി വകുപ്പ് അനുമതി നല്‍കുകയും ചെയ്തു.  അതേസമയം നീരവ് മോദിയുടെ ഭാര്യ ആമിക്കെതിരെയും മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. നീരവ് മോദിയുടെ സ്വത്തുക്കളെല്ലാം കണ്ടുകിട്ടുന്നതിന് വേണ്ടിയാണ് ഭാര്യക്കെതിരെയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

 

Related Articles

© 2024 Financial Views. All Rights Reserved