എമിറേറ്റ്‌സ് എയര്‍ലൈന്റെ ലാഭത്തില്‍ വന്‍ ഇടിവ്

May 14, 2019 |
|
News

                  എമിറേറ്റ്‌സ് എയര്‍ലൈന്റെ ലാഭത്തില്‍ വന്‍ ഇടിവ്

ദുബായിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ ലാഭം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭമാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ 2018-2019 സാമ്പത്തിക വര്‍ഷം നേടിയത്. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്റെ ലാഭം 69 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. 

എമിറേറ്റ്‌സിന്റെ ലാഭം 871 ബില്യണ്‍ ദിര്‍ഹമായിരുന്നു മുന്‍വര്‍ഷം ഉണ്ടായത്.അതേസമയം എമിറേറ്റസിന്റെ വരുമാനത്തില്‍ 6 ശതമാനം വര്‍ധനവാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്, വരുമാനം 97.9 ബില്യണ്‍ ദിര്‍ഹമായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എണ്ണ വില വര്‍ധിച്ചതും, യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതോടെയാണ് എമിറേറ്റ്‌സ് എയര്‍ലൈന്റെ ലാഭത്തില്‍ കുറവ് വന്നത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം എമിറേറ്റ്‌സ് എയര്‍ലൈന് കടുപ്പമേറി വര്‍ഷമെന്നാണ് ചെയര്‍മാന്‍ ഷേഖ് അഹ്മദ് ബിന്‍ സായിദ് അല്‍ മക്തൂം വ്യക്തമാക്കിയത്.

 

Related Articles

© 2019 Financial Views. All Rights Reserved