ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്നു

August 27, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്നു

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കരതല്‍ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്ന് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടായി. നിക്ഷേപകര്‍ കൂടുതല്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചതും ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന ലക്ഷണമാണ് ഓഹരിി വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതോടെ ഓഹരി വിപണി തുടര്‍്ച്ചായായി മൂന്നാം ദിവസവും നേട്ടത്തിലെത്തിയത് ഒരു പ്രധാന കാരണമാണ്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  147.15  പോയിന്റ് ഉയര്‍ന്ന്  37,641.27 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  47.50  പോയിന്റ് ഉയര്‍ന്ന് 11,105.40.ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

ടാറ്റാ മോട്ടോര്‍സ് (8.86%), ബ്രിട്ടാനിയ  (6%), ടാ്റ്റാ സ്റ്റീല്‍ (3.80%),  ഗെയ്ല്‍ (3.01%), എയ്ച്ചര്‍ മോട്ടോര്‍സ് (2.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടള്ളത്. 

അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇടിവ് രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ (-3.42%), ഇന്‍ഡ്യാബുള്‍സ് എച്ചഎസ്ജി (-3.33%), ഇന്‍ഫോസിസ് (-2.33%), ടെക് മഹീന്ദ്ര (-2.14%), ഗ്രാസിം (-1.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടിവ് രേപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വിപണിയില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. എച്ച്ഡിഎഫ്‌സി (1,671.16), റിലയന്‍സ് (1,655.29), ഹീറോ മോട്ടോകോര്‍പ് (1,446.27), എസ്ബിഐ (1,290.35), ഇന്‍ഫോസിസ് (1,260.26) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved