പിഎഫ് പലിശ നിരക്ക് 8.65 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

February 22, 2019 |
|
Investments

                  പിഎഫ് പലിശ നിരക്ക് 8.65 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

2018- 2019 സാമ്പത്തിക വര്‍ഷത്തെ പ്രൊവിഡന്‍സ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 8.65 പലിശ നല്‍കാന്‍ എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട് (ഇപിഎഫ്ഒ) യോഗത്തില്‍ തീരുമാനമായെന്ന്  ഇ്ക്കണോമിക് ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നു. കഴിഞ്ഞവര്‍ഷം 8.55 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടണ് കേന്ദ്രസര്‍ക്കാര്‍ ഇപിഎഫ് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. 

പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ എല്ലാ അംഗങ്ങളും ധാരണയിലെത്തിയെന്ന് യോഗത്തിന് ശേഷം അംഗങ്ങള്‍ പ്രതികരിച്ചു.2017-2018 സാമ്പത്തിക വര്‍ഷമാണ് ഇപിഎഫ്ഒ പലിശ നിരക്ക് 8.55 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ഈ തീരുമാനമെനടുത്തത്. അതേ സമയം മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുതുക്കിയ പലിശ നിരക്ക് ഇങ്ങനെയാണ് ഇപിഎഫ്ഒ 2017-18 കാലഘട്ടത്തില്‍ 8.55 ശതമാനം പലിശ പുതുക്കി. 2016-17 ല്‍ 8.65 ശതമാനവും, 2015-16 ല്‍ 8.8 ശതമാനവുമാണ് നിരക്ക്. 2013-14 ,2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവുമാണ് നിരക്ക്. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് പലിശ നിരക്ക് 8.5 ശതമാനമാക്കിയത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved