ഇഎസ്‌ഐ പദ്ധതിയുടെ പ്രസവ ചികിത്സാ പരിരക്ഷ വര്‍ധിപ്പിക്കുന്നു

August 03, 2020 |
|
News

                  ഇഎസ്‌ഐ പദ്ധതിയുടെ പ്രസവ ചികിത്സാ പരിരക്ഷ വര്‍ധിപ്പിക്കുന്നു

ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള വനിതാ ജീവനക്കാരിക്ക് പ്രസവ ചികിത്സാ ചെലവ് നിലവിലുള്ള 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി വര്‍ധിപ്പിക്കും. ഇ എസ് ഐ കോര്‍പ്പറേഷന് (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍) കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള പുരുഷജീവനക്കാര്‍ക്കും ഭാര്യയുടെ പ്രസവ ചികിത്സാ ചെലവായി ഈ തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണറ ഇ എസ് ഐ കോര്‍പ്പറേഷന്‍. ചികിത്സാ ആനുകൂല്യത്തില്‍ വര്‍ധന വരുത്തുന്ന നടപടിയുടെ ഡ്രാഫ്റ്റ്  തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ക്ക് വിശദീകരണം നല്‍കാം. അതിന് ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.ഇ എസ് ഐ സ്‌കീമിന്റെ കീഴില്‍ മതിയായ മെഡിക്കല്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള കേസുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. പദ്ധതിയനുസരിച്ച് ആദ്യരണ്ട് പ്രസവങ്ങള്‍ക്കേ ആനുകൂല്യം ലഭിക്കൂ.

Related Articles

© 2024 Financial Views. All Rights Reserved