പിഐആറിനെ സ്വകാര്യകമ്പനിക്ക് വിറ്റ് ഇന്റര്‍നെറ്റ് സൊസൈറ്റി;.org ഡൊമൈനുകള്‍ക്ക് എന്തുസംഭവിക്കും?ഡീല്‍ റദ്ദാക്കാന്‍ പരാതി

November 22, 2019 |
|
News

                  പിഐആറിനെ സ്വകാര്യകമ്പനിക്ക് വിറ്റ് ഇന്റര്‍നെറ്റ് സൊസൈറ്റി;.org ഡൊമൈനുകള്‍ക്ക് എന്തുസംഭവിക്കും?ഡീല്‍ റദ്ദാക്കാന്‍ പരാതി

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എത്തോസ് ക്യാപിറ്റല്‍ .ഓര്‍ഗ് ഡൊമൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സിയായ പബ്ലിക് ഇന്‍ട്രസ്റ്റ് രജിസ്ട്രി (പിഐആര്‍)നെ ഏറ്റെടുത്തു. ഇന്റര്‍നെറ്റ് സൊസൈറ്റിയുടേതാണ് നിലവില്‍ പിഐആര്‍. 2002ല്‍ ഡോട്ട്.ഓര്‍ഗിനെ ക്രിയേറ്റ് ചെയ്ത പിഐആറിനെ ഇന്റര്‍നെറ്റ് സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു.പിഐആര്‍ ഡോട്ട്.ഓര്‍ഗിനെ ആദ്യം വികസിപ്പിച്ചത് ലാഭരഹിത സ്ഥാപനങ്ങളുടെ ഡൊമൈനുകള്‍ക്ക് വേണ്ടിയായിരുന്നു.ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ചുരുക്കപേരായിരുന്നു ഇത്.  എന്നാല്‍ പിന്നീട്  ഈ പരിധി എടുത്തുകളഞ്ഞ് വിദ്യാഭ്യാസസ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും എന്‍ജിഓകളുമൊക്കെ ഇതിന്റെ ഉപയോക്താക്കളായി എത്തി. 1990ല്‍ പത്ത്‌ലക്ഷത്തില്‍പരം ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ ഡോട്ട്.ഓര്‍ഗിനുണ്ടായിരുന്നു. ഇന്ന് ഒരുകോടിയില്‍പരം ഉപഭോക്താക്കളാണുള്ളത്. ഈ സാഹചര്യത്തില്‍ ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യിലേക്ക് ഡോട്ട്.ഓര്‍ഗ് എത്തിയാല്‍ പലവിധ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിലയിരുത്തലുകളുണ്ട്.

 ഇന്റര്‍നെറ്റ് സൊസൈറ്റി സിഇഓ സുള്ളിവനാണ് പുതിയ ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വലിയ ആവശ്യങ്ങള്‍ക്കുള്ള ഡൊമൈനുകളായി ഡോട്.ഓര്‍ഗ് വളര്‍ന്നുവന്നത് പിഐആര്‍ സൃഷ്ടിച്ചതിന് ശേഷമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.  ഡോട്.ഓര്‍ഗ് ഡൊമൈന്‍ വിറ്റത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്.

ലോകത്തുള്ള കോടിക്കക്കിന് സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇതുവരെ ഡൊമൈന്‍ ലഭ്യമാക്കിയിരുന്ന ഡോട്.ഓര്‍ഗിനെ സ്വകാര്യവത്കരിച്ചാല്‍ നിരക്കുവര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.. ഡോട്.ഓര്‍ഗ് ഡൊമൈന്‍ എത്തോസ് ക്യാപിറ്റലിന് വിറ്റ ഇടപാട് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ് കൊമേഴ്‌സ് അസോസിയേഷന്‍ ഐകാനിന് കത്ത് നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ വിഡ്ഢിത്തമാണ് ഈ ഡീല്‍ എന്ന് ഇവര്‍ ആരോപിച്ചു.

 

Related Articles

© 2024 Financial Views. All Rights Reserved