ഇലക്ട്രിക് വാഹന വില്‍പ്പന 7.5 ലക്ഷമായി വര്‍ധിച്ചു

May 04, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹന വില്‍പ്പന 7.5 ലക്ഷമായി വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. 7.5 ലക്ഷം വാഹനങ്ങള്‍ 2018-2019 സാമ്പത്തിക വര്‍ഷം വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 7,50,000 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇരു ചക്ര ഇലക്ട്രിക് വാഹന വില്‍പ്പന 1,26,000 യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. ത്രീ വിലര്‍ വാഹന വില്‍പ്പന 6,30,000 യൂണിറ്റാണ് നടന്നത്. ഇലക്ട്രിക്  പാസഞ്ചര്‍ വാഹന വില്‍പ്പന 3600 യൂണിറ്റിലുമാണ് നടന്നതെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വാഹന വില്‍പ്പന ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് മഹീന്ദ്രാ ഇലക്ട്രിക്, ടാറ്റാ മോട്ടേഴ്‌സ് എന്നീ കമ്പനികളാണ്. നിക്ഷേപങ്ങള്‍ അധികരിപ്പിച്ച് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി അധികൃതര്‍.

 

Related Articles

© 2024 Financial Views. All Rights Reserved