ഇന്ത്യയുടെ കയറ്റുമതി 3.93 ശതമാനമായി ഉയര്‍ന്നു; വ്യാപാര കമ്മി 15.36 ബില്യണ്‍ ഡോളറിലെത്തി

June 15, 2019 |
|
News

                  ഇന്ത്യയുടെ കയറ്റുമതി 3.93 ശതമാനമായി ഉയര്‍ന്നു; വ്യാപാര കമ്മി 15.36 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 3.93 ശതമാനം വര്‍ധനവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, എഞ്ചിനീയിംഗ് എന്നീ ഉത്പ്പനങ്ങളുടെ കയറ്റുമതിയിലാണ് വളര്‍ച്ചയുണ്ടായിട്ടുള്ളത്. കയറ്റുമതി മൂല്യം 30 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. അതേസമയം വ്യാപാര കമ്മിയില്‍ 15.36 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി മൂല്യം അധികരിച്ചത് മൂലമാണ്  വ്യാപാര കമ്മിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

രാജ്യത്തെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയറ്റുമതി  3.93 ശതമാനം രേഖപ്പെടുത്തിയപ്പോള്‍, ഇറക്കുമതി 4.31 ശതമാനമായി  ഉയര്‍ന്നു. 45.35 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത് മൂലമാണ് വ്യാാപാര കമ്മി ഉയരാന്‍ കാരണമായത്. 

അതേസമയം സ്വര്‍ണ ഇറക്കുമതിയും, ക്രൂഡ് ഓയില്‍ ഇറക്കുമതിയും അധികരിച്ചത് മൂലാണ് വ്യാപര കമ്മി വര്‍ധിക്കാന്‍ ഇടയാക്കിയത്. സ്വര്‍ണ ഇറക്കുമതിയില്‍ 37.43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 4.78 ബില്യണ്‍ ഡോളര്‍ വരുന്ന സ്വര്‍ണ ഇറക്കുമതിയാണ് ആകെ നടത്തിയിട്ടുള്ളത്. എണ്ണ ഇറക്കുമതി 8.23 ശതമാനമായി വര്‍ധിച്ചു. 12.44 ബില്യണ്‍ ഡോളറാണ് എണ്ണ ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ളത്. എണ്ണ ഇതര ഉത്പ്പന്നങ്ങളുടെ ഇറക്കുമതി 2.9 ശതമാനം വര്‍ധിച്ച് 32.91 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇലക്ട്രോണിക് ഉത്പ്പനങ്ങളുടെ ഇറക്കുമതി 3.17 ശതമാനമായി കുറഞ്ഞെവെന്നും വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved